മുസ്ലീം ലീഗ് എന്ന - TopicsExpress



          

മുസ്ലീം ലീഗ് എന്ന പാർട്ടിക്ക് ഇടത് മുന്നണിയിൽ പോയാൽ അധികാരം കിട്ടുക തന്നെ ചെയ്യും. വി.എസ്. അച്യുതാനന്ദൻ ഒരു സൈഡ് ആയതിനാൽ ഇപ്പോൾ എൽ ഡി എഫിൽ പ്രവേശിക്കാൻ തടസ്സങ്ങളും ഇല്ല. എന്നാൽ ഒരു കാര്യം ഓർക്കണം. അധികാരം സ്ഥിരം അനുഭവിക്കാം എന്ന പൂതി വേണ്ട. കേരളം ബംഗാളാക്കാൻ ലീഗിനെ കൂട്ടിയാൽ സാധിക്കും എന്ന് സ്വപ്നം കണ്ട് പിണറായി സഖാവ് ലീഗിന്റെ പിന്നാലെ കുറേ നടന്നതാണു. കുഞ്ഞാലിക്കുട്ടി സാഹിബിനും പെരുത്ത് ഇഷ്ടമായിരുന്നു. പക്ഷെ വി.എസ്സ്. ഉടക്ക് വെച്ചു. ഇപ്പോൾ വിഘ്നങ്ങൾ നീങ്ങിക്കിട്ടി. പക്ഷെ സ്ഥിരം അധികാരം നുണയാമെന്ന് പിണറായി സഖാവോ ലീഗോ സ്വപ്നം കാണണ്ട. കേരളത്തിൽ ജനാധിപത്യവിശ്വാസികളാണു ഭൂരിപക്ഷം എന്നത് തന്നെ കാരണം. മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയഫാസിസം കേരളം സ്ഥിരമായി സഹിക്കുകയില്ല. 59ൽ സഹിച്ചിട്ടില്ല പിന്നെയാണോ ഇനി? ലീഗ് ഇടതിന്റെ കൂടെ പോയാലും ആ പാർട്ടിയിലെ മുഴുവൻ പേരെയും സി.പി.എമ്മിന്റെ ആലയിൽ കൊണ്ടുപോയി കെട്ടിയിടാനും ലീഗ് നേതാക്കൾക്ക് കഴിയില്ല. ചിലർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടും. പാർട്ടി പിളരും. അത് മറക്കണ്ട. നേതാക്കൾക്ക് അധികാരവും മന്ത്രിപ്പണിയും പദവിയും ഒരു തരം അനുഭൂതി തരും. മുന്നണി ഏതായാലും എന്താ എന്ന് തോന്നും. എന്നാൽ അണികളുടെ കാര്യം അതല്ലല്ലൊ. അവർക്ക് ആകെ കിട്ടുന്നത് സ്വാതന്ത്ര്യം മാത്രമാണു. അത് നിരുപാധികം നൽകുന്ന പാർട്ടി ഇന്ത്യയിൽ കോൺഗ്രസ്സ് മാത്രമാണു. ഇടതിന്റെ കൂടെ ലീഗ് പോകുമ്പോൾ ഒരു കഷണം ലീഗ് യു.ഡി.എഫിൽ ഉണ്ടാകും. അടുത്ത തവണ ഭരണം യു.ഡി.എഫിനു കിട്ടികയും ഇടത് ലീഗ് പ്രതിപക്ഷത്ത് ആവുകയും ചെയ്യും. ഇനി അഥവാ മാണി വരുന്നെങ്കിൽ അവരെയും കൂട്ടിക്കോ. എന്നാലും കേരളത്തെ ഒരു എക്സ് ബംഗാളാക്കാം എന്ന് വിചാരിക്കേണ്ട. മതേതരത്വവും ജനാധിപത്യവും ആളുകളെ ആകർഷിക്കുന്ന ഒരാശയമായി നിലനിൽക്കുന്ന കാലത്തോളം ആളുകൾക്ക് കോൺഗ്രസ്സ് വേണ്ടി വരും. ഇപ്പോൾ കസ്തൂരിരംഗൻ റിപ്പോർട്ട് ഒരു പുകമറയാക്കി കോൺഗ്രസ്സിനെ കുരിശിലേറ്റാം എന്ന് ചിലർ കരുതുന്നുണ്ട്. തെറ്റിദ്ധാരണകൾക്കും ദുഷ്പ്രചരണങ്ങൾക്കും അധികം ആയുസ്സില്ല. മനുഷ്യന്റെ ജീവസന്ധാരണത്തിനു ഉതകുന്ന പരിസ്ഥിതി സംരക്ഷണം അല്ലാതെ ഒരു കർഷകനു പോലും ഗാഡ്‌ഗിൽ/കസ്തൂരി രംഗൻ റിപ്പോർട്ട് ദോഷം ചെയ്യില്ല എന്ന പരമാർത്ഥം കർഷകൻ മനസ്സിലാക്കുമ്പോൾ നിങ്ങളുടെ ദിവാസ്വപ്നം പൊളിയും. പിന്നെ ഒന്നുണ്ട്, പ്രസ്തുത റിപ്പോർട്ട് വൻകിട മാഫിയകൾക്ക് അല്പം ഹാനികരമായേക്കാം. പശ്ചിമഘട്ടത്തെ തകർത്ത് മാഫിയകളെ പ്രോത്സാഹിപ്പിക്കണം എന്ന് അരിയാഹാരം കഴിക്കുന്നവൻ ആശിക്കുകയില്ല. അത്കൊണ്ട് ഇടത് മുന്നണിയിൽ പോകുന്നതും പോകാത്തതും ലീഗിന്റെ ഇഷ്ടം. എന്ന് വെച്ച് ഭൗതികവാദ ഫാസിസ്റ്റ് ശക്തികളുടെ കൂടെ കൂടി ജനാധിപത്യവിശ്വാസികളെ ഒരു പാഠം പഠിപ്പിച്ചേക്കാം എന്ന് വ്യാമോഹിക്കേണ്ട. കോൺഗ്രസ്സിൽ പല ഗ്രൂപ്പും വ്യത്യസ്ത അഭിപ്രായക്കാരും ഉണ്ടാകും. അതൊക്കെ പണ്ടേ ഉണ്ട്. കോൺഗ്രസ്സ് എന്നാൽ അതിന്റെ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ അതൊരു കോമൺ പ്ലാറ്റ്ഫോം ആണു. എന്നാൽ എല്ലാ കോൺഗ്രസ്സുകാരെയും ബന്ധിപ്പിക്കുന്ന ഒരു രാഷ്ട്രീയാദർശമുണ്ട്. അതാണു ജനാധിപത്യവും മതേതരത്വവും. നിരുപാധികമായ വ്യക്തിസ്വാതന്ത്ര്യത്തിൽ കോൺഗ്രസ്സുകാർ വിശ്വസിക്കുന്നു. ആ വൈകാരികൈക്യമാണു കോൺഗ്രസ്സിന്റെ ശക്തി. എത്രയോ സങ്കീർണ്ണമായ ഈ രാജ്യത്തിലെ നാനാത്വത്തെ ഏകത്വത്തിന്റെ ചരടിൽ കോർത്തിണക്കാൻ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിനു മാത്രമേ കഴിയൂ. കമ്മ്യൂണിസ്റ്റുകൾക്കോ , സംഘപരിവാറുകൾക്കോ , ലീഗിനോ മറ്റ് പ്രാദേശികപാർട്ടികൾക്കോ അതിനു കഴിയില്ല. ഇന്ത്യയുടെ അഖണ്ഡതയിൽ വിശ്വസിക്കുന്നവർ എക്കാലവും കോൺഗ്രസ്സിനെ പിൻതുണയ്ക്കുക തന്നെ ചെയ്യും. ജയ് ഭാരത് , ജയ് നാഷണൽ കോൺഗ്രസ്സ് !
Posted on: Tue, 19 Nov 2013 03:47:41 +0000

Trending Topics



Recently Viewed Topics




© 2015