രാജസ്ഥാനിലെ ആയിരം - TopicsExpress



          

രാജസ്ഥാനിലെ ആയിരം വർഷമെങ്കിലും പഴക്കമുള്ള കുളമാണ് ചാന്ത് ബോലി. മഴവെള്ള സംഭരണം ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പേ ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു എന്നതിന്റെ ഇന്നും തകരാത്ത സ്മാരകം. എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചന്ദ്ര മഹാരാജാവ് നിർമ്മിച്ചെന്ന് കരുതപ്പെടുന്ന ഈ കുളത്തിന് 100 അടി താഴ്ച്ചയുണ്ട്. 3,500 ചവിട്ടുപടികളുള്ള ചാന്ത് ബോലിക്ക് 13 നിലകളാണുള്ളത്. വെള്ളം ഇറങ്ങിപോകുന്നതിന് അനുസരിച്ച് താഴെയുള്ള പടികൾ തെളിഞ്ഞ് വരും. ഒരു യന്ത്രത്തിന്റേയും സഹായമില്ലാതെ മഴക്കാലത്ത് ശേഖരിച്ചുവെച്ച വെള്ളം വേനലിൽ കോരിയെടുക്കാം. സമീപ ഗ്രാമങ്ങള്ക്ക് ആവശ്യമായ വെള്ളം മുഴുവൻ നൽകിയിരുന്നത് ഈ കുളമാണ്. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകൾ എന്നും കാണാൻ ഈ പേജ് ഒരിക്കൽ മാത്രം ലൈക്‌ ചെയ്യുകയേ വേണ്ടൂ.....
Posted on: Mon, 29 Sep 2014 20:55:50 +0000

Trending Topics



Recently Viewed Topics




© 2015