റെയില്‍വേ - TopicsExpress



          

റെയില്‍വേ യാത്രാ-അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നിയ , നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജെറ്റ് അവതരണം പൂര്‍ത്തിയായി .. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഭരണ കാലത്ത് , കേരളത്തിലേക്ക് അനുവദിച്ച പല ട്രെയിനുകളും ഇനിയും ഓടി തുടങ്ങിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെ തന്നെ , കേരളത്തിന്‌ അവഗണന കേരളത്തിന്‌ ഒന്നും കിട്ടിയില്ല എന്ന് തുടങ്ങി പതിവ് ഓരിയിടല്‍ കേരളത്തിന്റെ മുക്കിലും മൂലയിലും അലയടിക്കുന്നത് എനിക്ക് ഇവിടിരുന്ന്‍ കേള്‍ക്കാം .. :) പ്ലീനിത സഖാക്കളെ സംബന്ധിച്ച് , ചത്തൊടുങ്ങും വരെയും മോദിയെ തെറി വിളിക്കല്‍ അവരുടെ ഒരു വിധിയാ , What a fate they have , അല്ലെ..? ചെലപ്പോ സങ്കടം തോന്നും .. :( :( എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ,,,.:) പക്ഷെ , കൊണ്ഗ്രസ്സുകാര്‍ എന്ത് കണ്ടിട്ടാ ഇങ്ങനെ നെഗളിക്കുന്നത് എന്നാ മനസ്സിലാവാത്തെ..?? കഴിഞ്ഞ 10 വര്ഷെങ്ങള്‍ കൊണ്ട് കേരളത്തിന്‌ വാരിക്കോരി നല്കി്യ പുണ്യാളന്മാര്‍.. :P മാവിന്‍ തൈ നട്ട ഉടനെ തന്നെ മാമ്പഴം വേണം എന്ന് വാശി പിടിക്കുന്നതില്‍ എന്താണ് യുക്തി . .??? ഇതിപ്പോ സര്‍ക്കാര്‍ ഭരണത്തിലേറിയിട്ട് കഷ്ട്ടി രണ്ടു മാസം തികയുന്നേ ഉള്ളൂ ,, അതിനു മുന്നേ വാരിക്കോരി വേണം എന്നൊക്കെ പറയുന്നത് ഇത്തിരി അത്യാഗ്രഹം അല്ലേ. (പറഞ്ഞിട്ട് കാര്യം ഇല്ല അല്ലെങ്കിലേ മല്ലൂസ് ലേശം അത്യാഗ്രഹികളാ) . :P മാത്രമല്ല , കഴിഞ്ഞ 10 വര്‍ഷക്കാലം അങ്ങനെ,കടിച്ചു പിടിച്ചു ക്ഷമിചില്ലേ ,, ഇനി ഇല്ലോളം കൂടി ക്ഷമിച്ചാല്‍ എന്താ ..??? അച്ചേ ദിന്‍ ആനെ വാലേ, ഹൂം ,ന്ഹേം ഹാം ..ദത് തന്നെ ..!!!!! ക്യാബിനറ്റ് മന്ത്രിമാരും സഹ-മന്ത്രിമാരും അടക്കം കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തെ സംബന്ധിച്ച് സമൃദ്ധമായിരുന്നു ,, അവരൊക്കെ എന്തുണ്ടാക്കി എന്ന് ഞാന്‍ ചോതിക്കുന്നില്ല ,, അതൊക്കെ സ്വന്തം മനസ്സാക്ഷിയോട്‌ ചോതിച്ചു നോക്കുക (അങ്ങനെ ഒരു സംഗതി ഉണ്ടെങ്കില്‍ ) .. :) :) ഏതായാലും ഇന്നത്തെ ബജെറ്റില്‍ പ്രഖ്യാപിച്ച, മലയാളികള്‍ക്ക് മാത്രമല്ല ഭാരതത്തിലെ കോടാനുകോടി ജനങ്ങള്‍ക്കും ഉപയുക്തമായ ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ .. :) :) *റെയില്‍വേ നടത്തിപ്പില്‍ ഒഴികെ , വികസനത്തിന്‌ വിദേശ-സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തും . *ട്രെയിനുകളില്‍ ഇനി മുതല്‍ Branded Ready To Eat ഭക്ഷണം ലഭ്യമാക്കും *സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി Help Line നമ്പരുകള്‍ പ്രദര്ശിപ്പിക്കുന്നതോടൊപ്പം ,ലേഡീസ് കമ്പാര്‍ട്ട്മേന്റുകളില്‍ 4000 ത്തോളം വനിതാ RPF ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാവും . *റെയില്‍വേ ഗവേഷണ കേന്ദ്രം-റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും *ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ ഇനി ഉണ്ടാകില്ല *വികലാംഗര്‍ക്കായി റെയില്‍വേ സ്റ്റെഷനുകളില്‍ ബാറ്ററിയില്‍ ഓടുന്ന കാര്‍ സൗകര്യം ഏര്‍പ്പെടുത്തും *പ്രധാന റെയില്‍വേ സ്റ്റെഷനുകളില്‍ ഫുഡ്‌ കോര്‍ട്ട് സ്ഥാപിക്കും *നടപ്പാതകള്‍ -മേല്‍പ്പാലങ്ങള്‍ ഇവ എല്ലാ സ്റ്റെഷനുകളിലും *Online ബുക്കിംഗ് സൗകര്യം എല്ലാ സ്റ്റെഷനുകളിലെക്കും വ്യാപിപ്പിക്കും *മൊബൈല്‍ ഫോണ്‍, പോസ്റ്റ്‌ ഓഫീസുകള്‍ വഴി ഇനി ട്രെയിന്‍ ടിക്കറ്റ് ലഭ്യമാകും *പദ്ധതികള്‍ നടപ്പിലാക്കാന്‍ നിരീക്ഷക സമിതിയെ നിയോഗിക്കും *തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലും -സ്റ്റെഷനുകളിലും സൌജന്യ Wi-Fi സംവിധാനം *ട്രെയിന്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ മൊബൈല്‍ അലേര്‍ട്ട് *രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ മുംബൈ -അഹമ്മദാബാദ് റൂട്ടില്‍ ഓടി തുടങ്ങും *സബര്‍ബന്‍ ട്രെയിനുകളില്‍ യന്ത്രവല്‍കൃത വാതിലുകള്‍ *മേട്രോകളെ വജ്ര-ചതുഷ്കോണ റെയില്‍ ശൃംഗലയായി ബന്ധിപ്പിക്കും *ഓഫീസുകളില്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പിലാക്കും *തിരഞ്ഞെടുക്കപ്പെട്ട സ്റ്റെഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും *സമയം ലാഭിക്കാന്‍ ഇനിമുതല്‍ പാര്‍ക്കിംഗ് , പ്ലാറ്റ്ഫോം ടിക്കറ്റുകളും Online വഴി *മിനുട്ടില്‍ 7200 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന Online Reservation സംവിധാനം *ഇനി മുതല്‍ എല്ലാ സ്റ്റെഷനുകളിലും വിശ്രമ മുറി *എല്ലാ സ്റ്റെഷനുകളിലും എസ്കലേറ്റര്‍ -ലിഫ്റ്റ്‌ സംവിധാനം സത്യം ഇതൊക്കെ കേള്‍ക്കുമ്പോ മൊബൈല്‍ വഴി ഒരു ടിക്കറ്റ് ബുക്ക് ചെയ്തു , നല്ല Branded ഫുഡ് ഒക്കെ കഴിച്ച് , മുബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ,ബുള്ളറ്റ് ട്രെയിനില്‍ ഒരു ഉല്ലാസയാത്ര പോയാല്‍ കൊള്ളാം എന്ന് എനിക്ക് തോന്നുന്നുണ്ട് .. :) ഇത്രയൊക്കെ പോരെ , ഇത് 125 കോടിയോളം വരുന്ന മുഴുവന്‍ ഭാരതീയര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനങ്ങള്‍ ആണ് . അല്ലാതെ ,തമിഴ് നാട്ടിലെ ജയാമ്മച്ചിയെ പോലെ പെരട്ട പ്രാദേശിക വാദം പറഞ്ഞ്, പിന്നെയും ഈ ഇല്ലാപ്പാട്ട് പാടുന്നത് കേള്‍ക്കുമ്പോഴാ .. അഞ്ചു വര്ഷം നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ നമ്മക്ക് പെതുക്കെ ,പെതുക്കെ ഒക്കെ നേടിയെടുക്കാം .. അതല്ലേ അയിന്റെ ഒരിത് .. :) :)
Posted on: Tue, 08 Jul 2014 10:55:04 +0000

Trending Topics



sus is Lord all
The Dutch Caribbean Securities Exchange (DCSX) is an international
***PROJECT*** For auction start bid £595 there is a
#StolenEC #TrafficEC Roberto Brooks: Public Servant News Network
Part 1 : Sculpture by the Sea install! vimeo/109190751 PS

Recently Viewed Topics




© 2015