ലോകത്ത് ഫിദല്‍ കാസ്ട്രോ - TopicsExpress



          

ലോകത്ത് ഫിദല്‍ കാസ്ട്രോ കഴിഞ്ഞാല്‍ ഏറ്റവും ജനപ്രിയനായ കമ്മ്യൂണിസ്റ്റ് നേതാവ് കേരളത്തിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് കൊളംബിയ സര്‍വ്വകലാശാല ബ്ലോഗ്. സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ലോകത്തെ പ്രമുഖ ചിന്തകരുമായുള്ള അഭിമുഖങ്ങളുടെ വിഭാഗത്തില്‍ വി.എസിന്റെ അഭിമുഖവും സര്‍വ്വകലാശാലാ ബ്ലോഗില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ബ്ലോഗില്‍ ചര്‍ച്ചയ്ക്ക് വന്ന ഇന്ത്യയില്‍ നിന്നുള്ള ഏക രാഷ്ട്രീയ നേതാവും വി എസ് തന്നെയാണ്. സര്‍വ്വകലാശാലയുടെ ബ്ലോഗില്‍ (baraza.cdrs.columbia.edu) വി.എസിന്റെ അഭിമുഖം നല്‍കിയിട്ടുണ്ട്. ഈ അഭിമുഖത്തോടൊപ്പം സംസ്ഥാനത്തെ സാമൂഹിക പ്രശ്നങ്ങളും ഇത്തരം വിഷയങ്ങളില്‍ വിഎസിന്റെ നിലപാടുകളുടെ സ്വാധീനവും വ്യക്തമാക്കികൊണ്ട് സാമ്പത്തിക വിദഗ്‌ധനായ പ്രഭാത് പട്നായികിന്റെ ചെറിയ കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മഹാന്മാരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായാണ് വി എസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്ത് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്‌റ്റ് നേതാക്കളില്‍ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ കഴിഞ്ഞാല്‍ സ്വന്തം നാട്ടില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് വി.എസാണെന്ന് ബ്ലോഗില്‍ പറയുന്നുണ്ട്. കേരളത്തിന്റെ വികസന മാതൃകയില്‍ വി എസിന്റെ പങ്ക് ഏറെ വലുതാണെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്
Posted on: Mon, 26 Aug 2013 10:05:34 +0000

Trending Topics



Recently Viewed Topics




© 2015