വാട്സാപ്പ് - TopicsExpress



          

വാട്സാപ്പ് ഉപയോഗിക്കുന്ന സ്ത്രീകള്‍ ഒന്നു ശ്രദ്ധിക്കൂ… സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വാട്സാപ്പ് തരംഗമാണല്ലോ. മൊബൈല്‍ നമ്പറുമായി കണക്ട് ചെയ്തിരിക്കുന്നതു കൊണ്ട് ലിസ്റ്റിലുള്ളവരെല്ലാം വാട്സാപ്പ് ലിസ്റ്റിലും ഉണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന്, പരിചയമുള്ള ഓട്ടോ ഡ്രൈവര്‍, ഗ്യാസ്, മറ്റ് അപരിചിതരായ എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ അങ്ങനെ നിരവധി പേര്‍. എന്നാല്‍ ഇങ്ങയുള്ള അപരിചിതര്‍ക്ക് നിങ്ങളുടെ വാട്സാപ്പ് നമ്പര്‍ നല്‍കാതിരിക്കുക. നിങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ വാട്സാപ്പ് വഴി അയക്കാതിരികുക. ആവശ്യമില്ലാത്ത നമ്പറുകള്‍ മൊബൈലില്‍ സേവ് ചെയ്യാതിരിക്കുക അപരിചിതരായ ആളുകള്‍ ചാറ്റിനു വന്നാല്‍ താല്‍പ്പര്യമില്ല എന്നു പറഞ്ഞ് ഒഴിയുക. ശല്യപ്പെടുത്തല്‍ ഉണ്ടായാല്‍ ചോദ്യം ചെയ്യാന്‍ നില്‍ക്കാതെ ആളെ ബ്ലോക്ക് ചെയ്യുക ബ്ലോക്ക് ചെയ്യുന്ന രീതി : സെറ്റിങ്സില്‍ പോയി, ബ്ലോക്ക് ഓപ്ഷന്‍ എടുത്ത് ബ്ലോക്ക് ചെയ്യേണ്ട നമ്പര്‍ കൊടുത്താല്‍ ആ നമ്പറില്‍ നിന്ന് പിന്നെ ചാറ്റിങ് ഉണ്ടാകില്ല. ഈ നിയമങ്ങള്‍ ഫെയ്സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും ബാധകമാക്കാം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
Posted on: Tue, 26 Aug 2014 07:18:39 +0000

Trending Topics



Recently Viewed Topics




© 2015