വേണ്ട സമയത്ത് വേണ്ട - TopicsExpress



          

വേണ്ട സമയത്ത് വേണ്ട നമ്പര്‍ ഇറക്കാന്‍ അമേരിക്കക്കാര്‍ക്കും അറിയാമെന്നു തോന്നുന്നു. ഒരു കറുത്ത വര്ഗ്ഗക്കാരന്റെ മരണവുമായി ബന്ധപ്പെട്ടു അങ്ങേയറ്റം മോശമായ അമേരിക്കന്‍ പോലീസിന്റെ പ്രതിച്ഛായ തേച്ചു മിനുക്കാന്‍ നമ്മുടെ മനോരമ മോഡലിലുള്ള അമ്മൂമ്മ കഥ ആയാലും മതി അല്ലെ? വണ്ടിയുടെ റെജിസ്ട്രേഷന്‍ വൈകിച്ചതിനു ഹയ്ടെന്‍ എന്ന യുവാവിനെ ട്രാഫിക്‌ പോലീസ് പൊക്കി. പക്ഷെ ഒരു പാക്കിംഗ് കമ്പനിയില്‍ ജോലി ചെയ്തു ഭാര്യയേയും രണ്ടു കുട്ടികളെയും കഷ്ടപ്പെട്ട് പോറ്റുന്ന ഹയ്ടന്റെ കദനകഥ കേട്ട് പോലീസുകാരന്‍ ഒന്നും മിണ്ടാതെ പേപ്പറുകള്‍ തിരിച്ചു കൊടുത്തു,. പോലീസുകാരന്‍ പോയപ്പോള്‍ പേപ്പരിന്റെ മടക്കു നിവര്‍ത്തി നോക്കിയപ്പോഴാണ് പോലീസുകാരന്‍ അതില്‍ വെച്ച നൂറു ഡോളറിന്റെ നോട്ട് ഹയ്ടെന്‍ കണ്ടത്. ഇത് സത്യം തന്നെയാകാന്‍ നേരിയ സാധ്യത ഇല്ലെന്നല്ല. പക്ഷെ അമേരിക്കയില്‍ ഒരു ചായക്കും പരിപ്പുവടക്കും തികയാത്ത നൂറു ഡോളര്‍ കൊണ്ട് ഹയ്ടെന്‍ എന്ത് ചെയ്തു എന്നതിരിക്കട്ടെ, cbs network ഇത് ആഘോഷമായി പ്രക്ഷേപണം ചെയ്തതാണ് സംശയം ഉണ്ടാക്കുന്നത്‌ ഇത്തരം നെറ്റ്‌വര്‍ക്ക് വാര്‍ത്തകള്‍ എല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന ചിലര്‍ ഇത് ആവേശത്തോടെ fbയില്‍ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. സാധനം ഇതാ. നേരും നുണയും നിങ്ങള്‍ തീരുമാനിക്കുക. ബാര്‍ കോഴക്കേസില്‍ പെട്ടുഴലുന്ന കെ എം മാണിക്ക് ഇത് പോലുള്ള ഒരു വിദ്യ പറഞ്ഞു തരട്ടെ. മദ്യപാനം കൊണ്ട് മരിച്ച ഒരാളുടെ കുടുംബത്തിലെ മകന്റെയോ മകളുടെയോ പ്രൊഫഷണല്‍ വിദ്യാഭ്യാസ ചെലവു പൂര്‍ണ്ണമായി വഹിക്കുക. പ്രഖ്യാപിച്ചാല്‍ മതി, ബാക്കി മനോരമ ചെയ്തോളും. ഇറക്കിയ പൈസ നഷ്ടമാകില്ല. https://youtube/watch?v=8g3BWsNik0E#t=25
Posted on: Mon, 15 Dec 2014 14:55:02 +0000

Trending Topics



Recently Viewed Topics




© 2015