വായിക്കുക - TopicsExpress



          

വായിക്കുക അധികമാരുമുപയോഗിക്കാത്ത ഒരു വാക്കാണ്‌ Islamism. പാശ്ചാത്യ പ്രസിദ്ധീകരണങ്ങളില്‍ വിരളമായി ഈ വാക്കുപയോഗിക്കാറുണ്ട്. Political Islamനെ പരാമര്‍ശിക്കാനാണത് മിക്കവാറും ഉപയോഗിച്ചു കണ്ടിട്ടുള്ളതും. പക്ഷെ ആ വാക്ക് കുടുതല്‍ ചേരുക Militant Islam നാണെന്നു ഞാന്‍ കരുതുന്നു. ഭീകരാക്രമണം നടത്തുന്ന മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല, എന്നാണ്‌ പല മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു കണ്ടിട്ടുള്ളത്. റംസാന്‍ മാസത്തില്‍ മുസ്ലിങ്ങള്‍ മോശമായി സംസാരിക്കില്ല എന്ന മിഥ്യാ ധാരണ പോലെ ഉള്ള, ഒരു മിഥ്യാ ധരണയാണിതും. ഈ അഭിപ്രായം പറയുന്ന മുസ്ലിങ്ങളേക്കാള്‍ ഇസ്ലാമിക കാര്യങ്ങളില്‍ അറിവുണ്ട്, ഇസ്ലാമിസത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിങ്ങള്‍ക്ക് എന്നതാണു യാഥാര്‍ത്ഥ്യം. ഇറാനിലെ ഇസ്ലാമിക വിപ്ളവം വിജയിച്ചതിന്റെ ശേഷമാണ്‌ ഇസ്ലാമിസം ഇത്ര വ്യാപകമായി പ്രചരിച്ചതും. ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള മുസ്ലിങ്ങളെയും അത് സ്പര്‍ശിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ അതില്‍ നിന്നും മുക്തമാണെന്നു ഞാന്‍ പണ്ട് കരുതിയിരുന്നു. സംഘ പരിവാറിന്റെ ഒരു പ്രചരണമാണെന്നും വിശ്വസിച്ചിരുന്നു. അത് തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി. മുസ്ലിം ലീഗെന്ന സംഘടന കേരളത്തിലെ മുസ്ലിങ്ങളെ ഒരു പരിധി വരെ ഇസ്ലാമിസത്തില്‍ നിന്നും രക്ഷിച്ചു നിറുത്തി. ബാബ്രി മസ്ജിദിന്റെ തകര്‍ച്ച, മനസുകൊണ്ട് ഇസ്ലാമിസത്തിലേക്ക് അകര്‍ഷിക്കപ്പെട്ടിരുന്ന മുസ്ലിങ്ങള്‍ക്ക് പരസ്യമായി അത് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാക്കി. കേരളത്തിലെ അതിന്റെ പതാക വാഹകനായിരുന്നു മദനി. സമകാലീന ലോകത്ത് ഇസ്ലാമിസത്തിന്റെ ഉയിര്‍ത്തെഴ്ന്നേല്‍പ്പിനു ബിജാവാപം ചെയ്തത് ഇറാനിലെ ഇസ്ലാമിക വിപ്ളവമായിരുന്നു. അതേത്തുടര്‍ന്ന് പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിസത്തിന്റെ പതാകാവാഹകരായി പല സംഘടനകളും ഉദയം ചെയ്തു. ലെബനനിലെ Hezbolla , പാലസ്തീനിലെ Hamas, ജോര്‍ദാനിലെ Muslim Brotherhood തുടങ്ങിയവ ഇസ്ലാമിസത്തിന്റെ ആഗോള മുഖങ്ങളാണ്. 60 വര്‍ഷമായി പ്രാവര്‍ത്തിക്കുന്ന ഇന്‍ഡ്യയിലെ മുഖങ്ങളാണ്‌ ജമായത്തേ ഇസ്ലാമിയും, അടുത്തകാലത്ത് ഉദയം ചെയ്ത പോപ്പുലര്‍ ഫ്രണ്ടും. കുര്‍ആനല്ല ഇസ്ലാമിസത്തിന്റെ ഉറവിടമെന്ന് മുഖ്യധാര മുസ്ലിങ്ങള്‍ പറയും. പക്ഷെ അതല്ല വാസ്തവം. ഇസ്ലാമിസത്തിന്റെ ഉറവിടം കുര്‍ആന്‍ തന്നെയാണ്. കുര്‍അന്‍ വ്യാഖ്യാതാക്കള്‍ സാധാരണ പറയാറുള്ള ഒരു പ്രസ്താവനയുണ്ട്. കുര്‍ആനില്‍ ഒരേ കാര്യം രണ്ടു തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാമതു പറയുന്നതിനാണു സാധുത എന്നാണാ പ്രസ്താവന. ഇതിനെ കുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്ന പ്രക്രീയ എന്നാണു വിളിക്കാറുള്ളത്. അന്യ മതവിശ്വാസികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് കുര്‍ആനില്‍ പലയിടത്തും പല നിര്‍ദ്ദേശങ്ങള്‍ വായിക്കാം. മൊഹമ്മദ് മെക്കയിലായിരുന്ന ആദ്യകാലത്തും മെദീനയിലെത്തിയ സമയത്തും അന്യ അന്യമതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറണം എന്നാണു പഠിപ്പിച്ചിരുന്നത്. അതിന്റെ കാരണം അദ്ദേഹം പ്രതിരോധത്തിലായിരുന്നു എന്നതും. മെദീനയില്‍ പിടിച്ചു നില്‍ക്കാറായപ്പോള്‍ മൊഹമ്മദിന്റെ നിറം ആറി. അന്യമത വിശ്വാസികളെ എവിടെ വച്ച് കണ്ടാലും പിടികൂടി വധിക്കണമെന്നദേഹം ആഹ്വാനം ചെയ്തു. അതു പോലെ പ്രവര്‍ത്തിച്ചും കാണിച്ചു. അവിശ്വാസികളെ ഇസ്ലാമിന്റെ കീഴില്‍ കൊണ്ടു വരാനായിരുന്നു മൊഹമ്മദ് അറേബ്യയില്‍ ചെയ്ത യുദ്ധങ്ങളെല്ലാം. മൊഹമ്മദിനു ശേഷം അധികാരമേറ്റെടുത്ത ആദ്യ ഖലീഫ അബൂ ബക്കറിന്റെ പ്രധാന അറേബ്യന്‍ യുദ്ധങ്ങളായ Wars of Apostacy യും ഇതേ ലക്ഷ്യം മുന്‍നിറുത്തിയായിന്നു. മൊഹമ്മദിനെ പേടിച്ച് ഇസ്ലാം സ്വീകരിച്ച ഗോത്രങ്ങള്‍ മിക്കതും മൊഹമ്മദിന്റെ മരണ ശേഷം ഇസ്ലാമില്‍ നിന്നുമകന്നു പോയി. പ്രവാചക ബിസിനസ് ലാഭകരമാണെന്നു മനസിലാക്കിയ പലരും പ്രവാചകന്‍മാരായി സ്വയം അവരോധിച്ചു. അതില്‍ പ്രധാനി ആയിരുന്നു മുസൈലിമ. ഇവരെയൊക്കെ വാളുകൊണ്ട് പരാജയപ്പെടുത്തി ഇസ്ലാം അടിച്ചേല്‍പ്പിക്കുയാണു അബൂ ബക്കര്‍ ചെയ്തത്. ഇസ്ലാമിക രാജ്യത്ത് മറ്റ് മത വിശ്വാസങ്ങള്‍ അനുവദിക്കരുതെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയുള്ളവര്‍ ഇസ്ലാമിനു കീഴ്പ്പെടുന്നതു വരെ അവരെ പീഢിപ്പിക്കാനും ആഹ്വാനം ചെയ്തു. അതു തന്നെ അബൂ ബക്കര്‍ ചെയ്തു. ചരിത്രത്തിലെ പല ഇസ്ലാമിക ഭരണാധികാരികളും ചെയ്തു. അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്നു വരെ ഇസ്ലാമല്ലാതെ മറ്റൊരു മതവും പിന്തുടരാന്‍ അവിടത്തെ പൌരന്‍മാര്‍ക്ക് അവകാശമില്ല. അവിശ്വാസികളോട് യുദ്ധം ചെയ്യുക എന്നത് ജിഹാദിന്റെ പ്രധാന ലക്ഷ്യമായി കണ്ട് അത് ഒരനുഷ്ടാനം പോലെ ചെയ്യുന്ന പലരുമുണ്ട്. ഇസ്ലാമിസത്തിന്റെ ഇന്നത്തെ വക്തക്കളാണ്‌ ബിന്‍ ലാദന്‍ മുതല്‍ തടിയന്റവിട നസീര്‍ വരെയുള്ള ഇസ്ലാമിക ഭീകരര്‍. ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖമാണ്‌ മറ്റ് വ്യവസ്ഥിതികളുമായി യോജിച്ചു പോകാനാകില്ല എന്ന നിലപാട്. ഒരു യഥാര്‍ത്ഥ മുസ്ലിമിന്‌ ഇസ്ലാമിക വ്യവസ്ഥിതിയുമായി മാത്രമേ യോജിച്ചു പോകാനാകൂ എന്നതായിരുന്നു മൊഹമ്മദിന്റെ ഉത്ബോധനം. അതു കൊണ്ട് ഇസ്ലാമിക വ്യവസ്ഥിതി ഉണ്ടാകുന്നതു വരെ പോരാടുക എന്നതാണ്‌ ജിഹാദ് എന്നദ്ദേഹം ഉദ്ദേശിച്ചതും. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ അബൂല്‍ ആലാ മൌദൂദി ഇതേ കാഴ്ച്ചപ്പാടുള്ള വ്യക്തി ആയിരുന്നു. ജനാധിപത്യം മതേതരത്തം തുടങ്ങിയവയുമായി മുസ്ലിങ്ങള്‍ക്ക് യോജിക്കാന്‍ ആകില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് കൊണ്ടാണദ്ദേഹം ഇന്‍ഡ്യ വിട്ട് പാകിസ്ഥാനിലേക്ക് കുടിയേറിയതും. അദ്ദേഹത്തിന്റെ ഉപദേശം ശിരസാ വഹിച്ച ജമായത്തേ ഇസ്ലാമിക്കാര്‍ കുറേക്കാലം ഇന്‍ഡ്യന്‍ വ്യവസ്ഥിതികളുമായി സഹകരിക്കാതെ ജീവിച്ചു. പിന്നീടതിന്റെ വ്യര്‍ത്ഥത മാനസിലാക്കി നയം മാറ്റി. ഇതുപോലെ തീവ്ര നിലപാടുള്ളവര്‍ പിന്തുടരുന്ന ഇസ്ലാമിസം ഉപേക്ഷിക്കാന്‍ ഇസ്ലാമിക ലോകത്തു തന്നെ പലരും തയ്യറായിട്ടുണ്ട്. ഇസ്ലാമിനെ മറ്റേതൊരു മതം പോലെയും കാണാനും പഠിക്കാനും തയ്യാറായ മതേതര ചിന്താഗതിക്കാരാണവര്‍. ചിലര്‍ ഒരു പടി കൂടി കടന്ന് ഇസ്ലാം ഉപേക്ഷിക്കുക പോലും ചെയ്തു. ഹമാസ് എന്ന സംഘടനയുടെ സ്ഥാപകന്‍ ഷൈക്ക് ഹസന്‍ യൂസഫിന്റെ മകന്‍ മൊസാബ് ഹസന്‍ യൂസഫ് ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചു. ഇസ്ലാമിനെ ശരിക്കും മനസിലാക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെ കേള്‍ക്കാം. The problem is in the God of Islam. He is a god of torture. Biggest terrorist is the God of Quran. This is dangerous. That God does not have a minimum amount of humanity. He wants them to be beasts. Those Muslims who read Quran and believe that this is from God. They are sick and they need help. Islam is collapsing already. It looks from outside it is growing. But from inside it is collapsing. It is not improving the lives of Muslims. It is not giving any answers to their questions. It is a very political religion. Muslims are wonderful people. The worst criminal terrorist Muslim has more morality, responsibility and logic than the God of Quran. God of Quran is a gangster who lives here for more than 1400 years. And my war is with him. The problem is much more than Hamas. The problem is with the God of Islam. Islam is a lie wrapped with some facts and truths. It is the biggest lie in history. The biggest danger is that a quarter of population of earth believe that this religion is from God. ഇതേക്കുറിച്ച് നിശബ്ദത പാലിച്ചു ഹമാസ്. പക്ഷെ അല്‍ ഖയിദ മൊഹമ്മദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. ഏത് മുസ്ലിം ഇസ്ലാം ഉപേക്ഷിക്കുന്നുവോ അവനെ കൊല്ലുക. മൊസാബിനെ പാലസ്തീനില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതായിരുന്നു. ഇസ്ലാമിസത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഈജിപ്റ്റില്‍ ജീവിച്ചിരുന്ന Farag Foda . അദ്ദേഹം ജനാധിപത്യത്തിനും മതേതരത്തത്തിനും മത ന്യൂനപക്ഷമായ കോപ്പ്റ്റിക് ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ടു. അതിന്റെ പേരില്‍ അദ്ദേഹത്തെ അവിശ്വാസിയായും ഇസ്ലാമിന്റെ ശത്രുവുമായി പ്രഖ്യാപിച്ചു. രണ്ട് മുസ്ലിം തീവ്രവാദികള്‍ അദ്ദേഹത്തെ വെടി വച്ചു കൊന്നു. അല്‍ അസ്‌ഹര്‍ സര്‍വകലാശലയിലെ പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഘസാലി, ഇസ്ലാമിന്റെ ശത്രുവിനെ കൊലപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന് കോടതിയില്‍ മൊഴി നല്‍കി. ഇസ്ലാമിസത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണീ ഇസ്ലാമിക പണ്ഡിതന്‍. അല്‍ ഘസാലിയുടെ വാക്കുകള്‍ ഇവയാണ്. The killing of Farag Foda was in fact the implementation of the punishment against an apostate which the imam (the Islamic leader) has failed to implement (undertake). അല്‍ അഹ്സര്‍ സര്‍വകലാശലയിലെ ചില പണ്ഡിതര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി വധ ശിക്ഷക്കു വിധിച്ചിരുന്നു. അവരുടെ അഭിപ്രായം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തതുകൊണ്ട് ഫോദക്കെതിരെ ശരിയ നിയമം നടപ്പിലാക്കേണ്ടത് തങ്ങളുടെ ചുമതലയാണ്‌ എന്നായിരുന്നു. അദ്ദേഹത്തിന്റെ The Absent Truth among Those calling for a Religious State. എന്ന പുസ്തകത്തില്‍ നിന്നും ചില വാചകങ്ങള്‍. We face problems of great magnitude, so how can they be resolved by the application of Shariah Law, since these problems did not exist in the early centuries of Islam? How would Shariah, for example, deal with the problems of housing, indebtedness, famine, and unemployment? We seem to be excessively interested and preoccupied with matters of worship; does that relieve us from our responsibility to get involved in the great scientific and technological advancements of our times? We are equally busy with fatwas that deal with such topics as marriage, how to relieve ourselves when we happen to be in the countryside, and the like! What are the benefits that come from the imposition of the hijab on Muslim women? What good has come out of the practice of the so-called ‘prophetic healing of the sick, as based on spurious Hadiths, when at the same time, we witness the astronomically growing number of the sick? And what about the latest charlatanry of those ‘experts who claim that healing may be found in the flies wings, as well as in the camels urine? It is easier to make accusations of heresy and apostasy than to come up with solutions to these critical national problems As Muslims, we should not be terrorized by self-appointed representatives of Islam. Future can be made only with pen, not the sword, by work and not by retreat, by reason not by Darwish life, by logic not by bullets, and most important they have to know the truth that has escaped them, namely that they are not alone ... [in] the community of Muslims. Islam came as a religion; but Muslims are still doing a terrible thing to it. They consider those who differ from them in opinion, or who attempt to work for renewal and reform, as Kuffar (plural of Kafir)! What a wonderful thing it would have been, if tafkir (reasoning) took precedence over takfir (declaring someone to be an unbeliever!) സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചപ്പോള്‍ ഫോദ പ്രതികരിച്ചതിപ്രകാരമായിരുന്നു. A religion unable to confront its critics with anything other than the sword. മനുഷ്യരാശിയെ ബാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കുര്‍ആനിലുണ്ടെന്നു വിശ്വസിക്കുന്ന, അങ്ങനെ വിശ്വസിപ്പിക്കുന്നവരെയാണു ഫോദ വിമര്‍ശിച്ചത്. മനുഷ്യരെ ഏഴാം നൂറ്റാണ്ടില്‍ തളച്ചിട്ട് അവരെ ചൂക്ഷണം ചെയ്യുന്ന മത നേതാക്കളെ അദ്ദേഹം വെറുത്തു. കുര്‍ആന്‍ എഴുതിയ കാലത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേ അതില്‍ പ്രതിഫലിക്കുന്നുള്ളു എന്നും, കാലം മാറുന്നതനുസരിച്ച് അതില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നുമദ്ദേഹം നിര്‍ദ്ദേശിച്ചു. കുര്‍ആന്‍ ഒരു ദിവസം പെട്ടെന്നു അവതരിക്കാന്‍ ആരംഭിച്ചതല്ലെന്നും യഹൂദ ക്രൈസ്തവ പരിസരത്തു നിന്നും സാവധാനം രൂപപ്പെട്ടു വന്നതാണെന്നും സുലൈമന്‍ ബഷീര്‍ എന്ന പാലസ്തീനി അധ്യാപകന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ An Introduction to the Other History: Towards a New Reading of Islamic Tradition എന്ന പുസ്തകം ഇതു വരെ ഇസ്ലാമിസം പഠിപ്പിച്ച ചരിത്രമല്ല കുര്‍ആന്റെ ഉത്ഭവത്തേപ്പറ്റി പറയുന്നത്. ഡമാസ്കസിലെ Zhaheria Library യില്‍ നിന്നും കണ്ടെടുത്ത, ഇതു വരെ അറിയപ്പെടാത്ത രേഖകളെ അടിസ്ഥാനമാക്കിയാണദ്ദേഹം ആ പുസ്തകം രചിച്ചത്. മൊഹമ്മദിനു ശേഷമുള്ള ആദ്യ ഒന്നര നൂറ്റാണ്ടുകാലത്തേക്കുറിച്ചുള്ള ചരിത്രമാണാ രേഖകളിലുള്ളത്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അവഗണിച്ചതോ ഒളിച്ചു വച്ചതോ ആണീ രേഖകള്‍. ഇസ്ലാമിസത്തെ എതിര്‍ത്ത മറ്റൊരു പ്രമുഖ വ്യക്തിയാണ്, Nasr Hamid Abu Zayd ചെറുപ്പത്തില്‍ Muslim Brotherhood നു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇസ്ലാമിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. A Critique of Religious Discourse എന്ന പുസ്തകത്തില്‍ കുര്‍ആനു പുതിയരീതിയിലുള്ള ഒരു വായന അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്ലാമിസം പ്രചരിപ്പിക്കുന്നതു പോലെ എല്ലാ കാലത്തേക്കുമുള്ള നിയമാവലിയാണു കുര്‍ആന്‍, എന്നദ്ദേഹം കരുതിയില്ല. ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് വേണ്ടി നിര്‍ദ്ദേശിച്ച പലതും ഇന്ന് അപ്രസക്തമാണെന്ന ഒരു നിലപാടും എടുത്തു. ഇതിന്റെ ഫലമായി അദ്ദേഹം നിഷേധി എന്നു മുദ്രകുത്തപ്പെടുകയും കോടതി അത് അംഗീകരിച്ച് വിശ്വാസിയായ ഭാര്യയില്‍ നിന്നും വിവാഹ മോചാനം നേടണമെന്ന്, ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രഖ്യാപനം ഇതായിരുന്നു. The requirement of Christians and Jews to pay jizyah (poll tax) constitutes a reversal of humanitys efforts to establish a better world ഇതേക്കുറിച്ച് കോടതി പറഞ്ഞ അഭിപ്രായം ഇങ്ങനെ. This is contrary to the divine verses on the question of jizyah, in a manner considered by some, inappropriate, even for temporal matters and judgments not withstanding its inappropriateness when dealing with the Qur’an and Sunnah, whose texts represent the pinnacle of humane and generous treatment of non-Muslim minorities. If non-Muslim countries were to grant their Muslim minorities even one-tenth of the rights accorded to non-Muslim minorities by Islam, instead of undertaking the mass murder of men, women, and children, this would be a step forward for humanity. The verse on jizyah, verse 29 of Surat al-Tawbah, which the defendant opposes, is not subject to discussion. ഈ കുര്‍ആന്‍ സൂക്തം ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും സാധ്യമല്ല എന്നാണു കോടതി പറഞ്ഞത്. അതുകൊണ്ട് സയ്ദിന്റെ അഭിപ്രായം ഇസ്ലാമിനും പ്രവാചകനും അവഹേളനപരമെന്നും വിധിച്ചു. അടിമ സ്ത്രീകള്‍ അനുവദനീയമാണെന്ന കുര്‍ആന്‍ നിര്‍ദ്ദേശം അസംബന്ധമാണെന്നായിരുന്നു സയ്ദിന്റെ മറ്റൊരു അഭിപ്രായം. ആ പരാമര്‍ശവും ഇസ്ലാമിക വിശ്വാസത്തിനെതിരാണെന്നു കോടതി വിധിച്ചു. സ്ത്രീകളുടെ ഇസ്ലാമിലെ അവസ്ഥയേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. The Qur’anic discourse was built in a patriarchal society, and therefore the addressees were naturally males, who received permission to marry, divorce, and marry off their female relatives, hence, it is possible to imagine that Muslim women receive the same rights. The classical position of the modern ‘ulamā’ about that issue is understandable as they still believe in superiority of the male in the family. Political Islam ന്റെ ഏറ്റവും പ്രാകൃതമായ രൂപമാണ്‌ Islamism. ഇസ്ലാമിസത്തിന്റെ വക്താക്കളുടെ ശബ്ദമാണു കൂടുതല്‍ കേള്‍ക്കുന്നതെങ്കിലും മതേതര മുസ്ലിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവിലാണെങ്കിലും.
Posted on: Mon, 15 Dec 2014 17:24:36 +0000

Trending Topics



Recently Viewed Topics




© 2015