വളരെ വേദനയോടെ എഴുതുന്നു - TopicsExpress



          

വളരെ വേദനയോടെ എഴുതുന്നു ... ഒരു സമുദായവും മതവും അനുവർത്തിക്കുന്ന രീതിയിൽ ജീവിക്കുന്ന ഒരാൾ അല്ല ഞാൻ. ദൃഡ പ്രതിജ്ജ്ഞ എടുക്കുന്നവരുടെ കൂട്ടത്തിൽ പെടുത്താം. എല്ലാവരെയും ഒരു പോലെ കണ്ടാണ്‌ ഇതു വരെ ജീവിച്ചത്. ഇന്ന് ഒരാൾ എന്നെ "മോഡി സ്വീകാര്യൻ ആയ ആൾ" എന്ന് വിശേഷിപ്പിച്ചു. പിന്നെ അത് ടൈപ്പിംഗ്‌ തെറ്റ് എന്ന് ലഘൂകരിച്ചു. ആ വാദം ഞാൻ അംഗീകരിക്കുന്നു. ലീഗിനെ വിമർശിച്ചാലും "സമുദായത്തെ അവഗണിക്കുന്നു" വാദത്തെ കുറിച്ച് വിശദീകരണം ചോദിച്ചാലും ഉടനെ മോഡി അനുഭാവി എന്ന് പറഞ്ഞു കുറ്റപെടുത്തി, മുസ്‌ലിം വിരോധി എന്ന വ്യംഗ്യമായ സൂചനകൾ ഉണ്ടാവുന്നത് ആകസ്മികം എന്ന് പറഞ്ഞു തള്ളിക്കളയാൻ കഴിയില്ല. അത് വളരെ വളരെ അനാരോഗ്യകരം ആയ പ്രവണത ആണ് എന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.. ഹൈന്ദവ വർഗ്ഗീയ വാദി എന്ന് വ്യംഗ്യമായി പോലും വിശേഷിപ്പിക്കപെടുന്നത് എനിക്ക് കനത്ത അപമാനം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നെ അറിയുന്നവർക്ക് ഞാൻ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നറിയാം എന്ന് വിശ്വസിക്കുന്നു. അവരുടെ സമക്ഷം ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു .. വേദനിച്ചത്കൊണ്ട് ന്തിരിയാൻ അല്ല, നിലപാടുകളിൽ ഉറച്ച് നില്ക്കാനും, ജനപക്ഷ ചിന്തകൾ ഉറക്കെ പറയാനും തന്നെ ആണ് തീരുമാനം.. നിങ്ങളുടെ പിന്തുണയും വിശ്വാസവും തുടർന്നും പ്രതീക്ഷിക്കുന്നു.
Posted on: Sat, 29 Jun 2013 18:49:08 +0000

Trending Topics



Recently Viewed Topics




© 2015