ശശികല ടീച്ചറെ - TopicsExpress



          

ശശികല ടീച്ചറെ വെല്ലുവിളിച്ച് പ്രസംഗിച്ച DYFI നേതാവ് പ്രേംനാഥിന്‍റെ നുണകഥ പോളിച്ചടക്കി..!! ------------------------------------------------------------------------- കൈലാസ് മാനസസരോവര്‍ യാത്രയും പ്രേംനാഥിന്‍റെ നുണകളും..!! നാട്ടുഭാഷയും തമാശയും അതിനിടയില്‍ കല്ല്‌ വച്ച നുണകളും കൂട്ടിക്കലര്‍ത്തി ഡിവൈഎഫ്ഐ നേതാവ് പ്രേംനാഥ് പറഞ്ഞതൊക്കെ കേട്ട് കൈലാസ് മാനസസരോവര്‍ യാത്രക്ക് മുണ്ടും ഷര്‍ട്ടും പോതിഞ്ഞെടുക്കുന്ന തിരക്കിലാണ് എങ്കിലോ , ആ പ്രസംഗം കേട്ടിട്ട് ആര്‍എസ്എസ് നെ തെറി വിളിക്കാന്‍ നാക്ക് തരിക്കുന്നു എങ്കിലോ? ഇതൊന്നു വായിച്ചു തീര്‍ത്തിട്ടാവാം, സമയമുണ്ട് ! youtube/watch?v=-yiAon_8nTU ഈ ലിങ്കില്‍ നിന്നാണ് ആ പ്രസംഗം കേട്ടത് , കേട്ടിരിക്കാന്‍ ഒരു രമൊക്കെയുണ്ട് . പക്ഷെ പാല്‍പ്പായസത്തില്‍ പാഷാണം കലക്കി വിതരണം ചെയ്യുന്ന പരിപാടി ജോസഫ് സ്റ്റാലിന്‍ തുടങ്ങി പികെ പ്രേംനാഥ് വരെ ഏതൊരു കമ്യൂനിസ്റ്റിനും സ്വായത്തമായൊരു കലയാണ് എന്ന് അറിയാവുന്നത് കൊണ്ട് സംഭവത്തിലേക്ക് നേരിട്ട് കടക്കാം . പ്രസംഗത്തില്‍ പ്രേംനാഥ് പറയുന്ന പ്രധാന പോയിന്‍റുകള്‍ നോക്കാം 1) ഏതു മതവിശ്വാസിക്കും ഇന്ത്യക്ക് വെളിയിലെ തീര്‍ഥാടന സ്ഥലം സന്ദര്‍ശിക്കാന്‍ സബ്സിഡി കൊടുക്കുന്ന നിയമം ഉണ്ടായിരുന്നു 2) മേല്‍പ്പറഞ്ഞ നിയമം ഇപ്പോള്‍ ഇല്ല എങ്കിലും സബ്സിഡി കിട്ടുന്നുണ്ട് (ങേ !) ഹജ്ജ് സബ്സിഡി ഇങ്ങനെ ലഭിക്കുന്നതാണ് 3) ഇന്നും ഏതു മതക്കാര്‍ക്കും ഇന്ത്യക്ക് വെളിയില്‍ അവരവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഭാരതസര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട് 4) ഇന്ത്യക്ക് അകത്ത് ആയതു കാരണം കൊടുങ്ങല്ലൂരോ ഗുരുവായൂരോ പോകാന്‍ സബ്സിഡി കിട്ടുന്നില്ല എങ്കിലും ഹിന്ദുക്കള്‍ക്ക് നേപ്പാളില്‍ കൈലാസ് മാനസസരോവറില്‍ പോകാന്‍ സബ്സിഡിയുണ്ട് 5) കഴിഞ്ഞ വര്‍ഷം പതിനായിരത്തി നാല്പത്തിരണ്ട് തീര്‍ഥാടകര്‍ കൈലാസ് മാനസസരോവര്‍ യാത്ര നടത്തുകയും അവര്‍ക്ക് എല്ലാം കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കുകയും ചെയ്തു. കള്ളം 1 : എല്ലാവര്ക്കും ലഭിക്കുന്നത് പോലെ മുസ്ലീങ്ങള്‍ക്ക് ഹജ് സബ്സിഡിയും കിട്ടുന്നു ഫാക്റ്റ്: 17th December, 1959 ഇല്‍ നെഹ്‌റു സര്‍ക്കാര്‍ കൊണ്ടുവന്ന ഹജ്ജ് കമ്മറ്റി ആക്റ്റ് പ്രകാരം സൗദി അറേബ്യ , സിറിയ , ഇറാഖ് , ഇറാന്‍ , ജോര്‍ദാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന മുസ്ലീം തീര്‍ഥാടകര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കുകയും അവര്‍ക്ക് കപ്പല്‍മാര്‍ഗമുള്ള യാത്ര ക്രമീകരിക്കുകയും ചെയ്യാനുള്ള കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ 1973 ലെ കപ്പല്‍ ദുരന്തത്തിനു ശേഷം കപ്പല്‍ ഗതാഗതം നിര്‍ത്തി വച്ച് വിമാനയാത്ര ആരംഭിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്തു പറക്കുന്നതും യാത്രക്കാരില്ലാതെ രണ്ടു യാത്രകള്‍ നടത്തുന്നത് മൂലവും വരുന്ന വലിയ വിമാന യാത്രാ നിരക്കുകള്‍ കാരണം വിമാന യാത്രക്ക് അധികമായി വരുന്ന തുക സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു . ഈ തുകയും രാജ്യത്തിനുള്ളില്‍ വിമാനത്താവളം വരെയുള്ള യാത്ര , ഭക്ഷണം , ചികിത്സ ഇവക്കു ഓരോരുത്തര്‍ക്കും വരുന്ന തുകയും ചേര്‍ത്തുള്ള ആകെ തുകയാണ് ഹജ് സബ്സിഡി എന്ന് അറിയപ്പെടുന്നത് . അതല്ലാതെ പികെ പ്രേംനാഥ് പറയുംപോലെ ഏതു മതവിശ്വാസിക്കും ഭാരതത്തിനു വെളിയില്‍ തീര്‍ഥാടനത്തിനു പോകാന്‍ സഹായം നല്‍കുന്ന നിയമപ്രകാരം ഉള്ള ആനുകൂല്യം അല്ല ഹജ് സബ്സിഡി കള്ളം 2 : ഏതു മതക്കാര്‍ക്കും സബ്സിഡിയുണ്ട് ഫാക്റ്റ് May 16, 2012 നു ഡോ. സഞ്ജീവ് ഗണേഷ് നായിക് ലോക്സഭയില്‍ ചോദിച്ച ചോദ്യം : ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് വിദേശ തീര്‍ഥ സ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ സബ്സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ? ഉത്തരം : ഇല്ല ലിങ്ക് : mea.gov.in/lok-sabha.htm… അതായത് ക്രിസ്തുമത വിശ്വാസികള്‍ പ്രേംനാഥിന്‍റെ നിര്‍വചനത്തില്‍ ഇന്ത്യയിലെ മതവിശ്വാസികളുടെ കൂട്ടത്തില്‍ വരില്ല എന്നാവും അല്ലെ ? ഇനി ഒരു പക്ഷെ ക്രിസ്ത്യാനികള്‍ക്ക് മാത്രം കിട്ടുന്നില്ല എന്നും പ്രേംനാഥ് പറയും പോലെ ഹിന്ദുക്കള്‍ക്ക് കിട്ടുന്നുണ്ടാവും എന്നും ആണോ ? അടുത്ത രണ്ടു കള്ളങ്ങള്‍ നോക്കാം കള്ളം 3 : കൈലാസ് യാത്രക്ക് സബ്സിടിയുണ്ട് , കഴിഞ്ഞ വര്‍ഷം 10042 പേര്‍ക്ക് സബ്സിഡി കിട്ടി ഫാക്റ്റ്: 2014 ആഗസ്റ്റ്‌ 6 , ലോക്സഭയില്‍ ഭൈരോണ്‍ പ്രസാദ് മിശ്ര ചോദിച്ച ചോദ്യം ? ഹജ് സബ്സിഡി പോലെ മറ്റു ഏതെങ്കിലും മത വിഭാഗങ്ങള്‍ക്ക് സബ്സിഡിയുണ്ടോ ? ഉത്തരം : No individual specific subsidy is provided. കുമോന്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡിന് (KMVN ) എല്ലാ വര്‍ഷവും ഒരു തുക ഗ്രാന്‍ഡ്‌ ആയി നല്കാറുണ്ട് , 2003 ഇല്‍ ആ തുക 65 ലക്ഷം ആയിരുന്നു . ( വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന KMVN സംവിധാനങ്ങള്‍ ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനാണ് ഈ ഗ്രാന്‍ഡ്‌ , KMVN ഒരു യാത്രക്കാരനില്‍ നിന്ന് ഫീസ്‌ ഇനത്തില്‍ മാത്രം 32000 രൂപ വാങ്ങുന്നുണ്ട് എന്നും ഓര്‍ക്കണം. ഭക്ഷണം , യാത്ര ഇതിനൊക്കെയുള്ള ചിലവുകള്‍ യാത്രക്കാരന്‍ വഹിക്കുകയും വേണം). ഈ തുക നല്‍കുന്നത് കൊണ്ട് യാത്രക്കാരനു ചിലവാകുന്ന തുകയില്‍ യാതൊരു മാറ്റവും ഉണ്ടാവുന്നും ഇല്ല . അതായത് പ്രേംനാഥ് പറയുന്നത് പോലെ ഒരു യാത്രക്കാരനും സബ്സിഡി കിട്ടിയിട്ടില്ല . ലിങ്ക് mea.gov.in/lok-sabha.htm… കഴിഞ്ഞ വര്‍ഷത്തെ കൈലാസ് മാനസസരോവര്‍ യാത്രാ ചെലവ് , ഏതാണ്ട് ഒന്നര ലക്ഷം വരും , KMVN ഫീസും കാണാം mea.gov.in/…/expenditure-chart-for-yatris-2014.p… (ഉത്ത്രഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കൊടുക്കുന്ന സബ്സിഡി നിലവിലുണ്ട്) ഒരു വര്‍ഷം KMVN അയക്കുന്ന ആളുകളുടെ എണ്ണം അറുപതു പേര്‍ അടങ്ങുന്ന 18 ബാച്ചിലായി 1080 പേരെ ആണ് . അപ്പോള്‍ എങ്ങനെയാണ് പ്രേംനാഥ് നിങ്ങളുടെ കണക്കില്‍ കഴിഞ്ഞ വര്ഷം മാത്രം 10042 പേര്‍ക്ക് സബ്സിഡി കിട്ടിയത് ? ഇനി ഒരു വാദത്തിനു KMVN നു കിട്ടുന്ന തുക സബ്സിഡിയായി കണക്കാക്കി ആള്‍ ഒന്നിന് 6000 രൂപാ എന്ന് പറഞ്ഞാലും ബാക്കി 8,962 പേരെ പ്രേംനാഥ് എവിടുന്നു കൊണ്ടുവന്നു എന്നറിയാനും താത്പര്യം ഉണ്ട് . പിന്നെ കേരളത്തിൽ നിന്ന് പോയ ആ 44 പേരെ ഒന്ന് കാണണം എന്നും ഉണ്ട് . എന്തായാലും ഈ സൈസ് കല്ല്‌ വച്ച നുണയും കൊണ്ട് ഇറങ്ങും മുന്‍പ് സോവിയറ്റ് കെജിബി പ്രോപഗണ്ടാ കാലം ഒക്കെ തീര്‍ന്നു എന്നു ഓര്‍ക്കണം. പണ്ടാരോ പറഞ്ഞത് പോലെ കമ്യൂണിസ്റ്റുകള്‍ക്ക് ഏറ്റവും വലിയ പ്രഹരം ഏല്‍പ്പിച്ചത് ഇന്‍റര്‍നെറ്റാണ് , അതെ എല്ലാം ഇന്റര്‍നെറ്റിലുണ്ട് . അതുകൊണ്ട് ഈ സൈസ് പ്രസംഗവുമായി ഇറങ്ങുംമുന്‍പ് ഏറ്റവും കുറഞ്ഞത് വിക്കീപീടിയ എന്നൊരു വെബ്സൈറ്റ് ഉണ്ട് . അതിലെങ്കിലും ഒന്ന് കയറി ഇറങ്ങിയാല്‍ നല്ലത് . ഓഫ് : ടിബറ്റ്‌ എന്ന് പറയുന്ന രാജ്യത്താത്രേ കൈലാസം . സിപിഎം ന്‍റെ നേതാക്കള്‍ ഒന്നും കേള്‍ക്കേണ്ടാ ചൈനാ വിരുദ്ധ പരാമര്‍ശത്തിന് വീട്ടിലിരിക്കെണ്ടിവരും. Read more:vicharam.org/lies-of-communist-on-manasasarovar/ -------------------------------------------------------------------------------- Join►►► REN 4 YOU New Page ►►► https://facebook/ren4younew pk premnath speech - cpm leader countering sashikala teacher youtube Chat conversation end
Posted on: Sat, 17 Jan 2015 03:54:43 +0000

Trending Topics



y" style="min-height:30px;">
The Commission on Long-Term Care was established under Section 643
w07eh4o 2010 Cadillac STS 707S Dark Labyrinth Metallic Pint
11 Novembre 2013. Combien parmi tous les politiciens qui se sont
*Mutter und Tochter im Chat* Tochter: Mama ich hab einen riesen

© 2015