ഷ്വോമി Xiaomi വീണ്ടും - TopicsExpress



          

ഷ്വോമി Xiaomi വീണ്ടും ചതിച്ചാശാനേ!! സാംസങ്ങിന്റെ ചവര്‍ ഫോണ്‍ വന്‍ വില കൊടുത്ത് വാങ്ങി പോക്കറ്റില്‍ വെച്ചോണ്ട് എന്തോന്നെടെ ഈ ഷ്വോമി എന്ന് ചോദിക്കുന്നവര്‍ക്ക് സമര്‍പ്പണം. അധികം പേരും അറിഞ്ഞു തുടങ്ങിയിട്ടില്ല ഈ ഷ്വോമി യെ..എന്നാല്‍ ടെക്നോളജിയെയും ഫോണ്കളെയും ഒക്കെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ ഈ ചൈനീസ്‌ താരത്തെ കാത്തിരുന്നു കിട്ടിയ അനുഗ്രഹം ആയിട്ടാണ് കരുതുന്നത്.സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ തരംഗം ആയി മാറിയ ഈ ഫോണ്‍ ഇന്ത്യന്‍ മാര്‍ക്കെറ്റില്‍ ലഭ്യമാവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.എന്ന് മാത്രം അല്ല Xiaomi Mi3 മോഡല്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ മാര്‍ക്കെറ്റിലും തരംഗം സൃഷ്ടിക്കുന്നു എന്ന് തന്നെ പറയാം. കേട്ടിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ഷ്വോമി യെക്കുറിച്ച് അറിയും പ്രമുഖ മാദ്ധ്യമങ്ങളില്‍ ഇവന്റെ വരവ് അറിയിച്ചുള്ള വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.കാരണം flash sales ലൂടെ അമ്മാതിരി Hype ആണ് കമ്പനി സൃഷ്ടിച്ചു എടുത്തിരിക്കുന്നത്. കാരണം .. *ഫോണ്‍ ഫ്ലിപ്പ് കാര്ട്ടിലൂടെ മാത്രമേ ലഭ്യമാവൂ! *മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് നിര്‍ദ്ദിഷ്ട സമയത്ത് നടക്കുന്ന സെയിലില്‍ പങ്കെടുക്കാന്‍ കഴിയൂ. *3 ദിവസങ്ങളില്‍ ആയി നടന്ന സെയിലില്‍ ചൂടപ്പം പോലെ ഫോണ്‍ വിറ്റ് തീരുകയായിരുന്നു ആദ്യ പ്രാവശ്യം 10000 ഫോണുകള്‍ 38 മിനിറ്റ് കൊണ്ടും രണ്ടാം തവണ അത്രയും ഫോണുകള്‍ എട്ടു സെക്കന്റ് കൊണ്ടും മൂന്നാം തവണ ചില്ലറ സെക്കന്റ് കൊണ്ടും വിറ്റ് തീര്‍ന്നു എന്നാണു ഷ്വോമിയും ഫ്ലിപ്പ് കാര്ട്ടും അവകാശപ്പെടുന്നത്. എന്ത് കൊണ്ടാണ് ഷ്വോമി യോട് അധികം താല്‍പ്പര്യം ?, *കേവലം 14000 വിലയുള്ള ഷ്വോമി അതിന്റെ ഇരട്ടിയോ മൂന്നു ഇരട്ടിയോ വിലയുള്ള ഫോണുകളുടെ specifications ,ഗുണ നിലവാരം ആണ് നല്‍കുന്നത്?!!അതായത് സംസന്ഗ് ഇന്റെ ഒക്കെ ഫ്ലാഗ്ഷിപ് ഫോണ്‍ ആയ S5 (46000rs)നോടൊക്കെ പല തരത്തിലും കിടപിടിക്കുന്ന ഫോണ്‍ ബാറ്റെരി ആവട്ടെ എസ് 5 നേക്കാള്‍ മികച്ചത്. *അവിശ്വസനീയം ആയതിനാല്‍ തന്നെ ചൈനീസ് സാധനം എന്ന് പറഞ്ഞു എഴുതി തള്ളാന്‍ വരട്ടെ .നമ്മുടെ ധാരണകളില്‍ ഉള്ള വിലകുറഞ്ഞ ചൈനീസ് മോഡല്‍ അല്ല ഷ്വോമി.ചൈനയില്‍ സ്മാര്‍ട്ട്‌ ഫോണ്‍ വില്‍പ്പനയില്‍ നിലവില്‍ സംസന്ഗ് ,ലെനോവോ, Huawei എന്നിവയെ ഒക്കെ പിന്തള്ളി ഒന്നാം സ്ഥാനത്താണ് ഷ്വോമി!! കഴിഞ്ഞ ക്വാര്‍ട്ടറില്‍ ലോകത്താകമാനം ഉള്ള കണക്കില്‍ ഫോണ്‍ വില്‍പ്പനയില്‍ എല്‍ ജി യെ പിന്തള്ളി അഞ്ചാം സ്ഥാനത്തു എത്തി ഷ്വോമി.(നുമ്മ ഒക്കെ അറിഞ്ഞു വരുന്നതെ ഒള്ളു എന്നെ ഒള്ളൂ) *മറ്റു വമ്പന്‍ ഫോണുകളും ആയിട്ടുള്ള technical specifications താരതമ്യം ഒരു ഫോട്ടോ ആയി ഈ കൂടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. *കൂടാതെ അനേകം സവിശേഷതകള്‍ പറയണം എന്നുണ്ട് പോസ്റ്റ്‌ ഒത്തിരി നീളും എന്നതിനാല്‍ മുതിരുന്നില്ല പക്ഷെ എടുത്തു പറയേണ്ടത് MIUI എന്ന മനോഹരം ആയ യൂസര്‍ ഇന്റര്‍ ഫേസ് ഉള്ള റോം ആണ്. ഷ്വോമി Xiaomi വീണ്ടും ചതിച്ചു എന്ന് പറയാന്‍ കാരണം, കഴിഞ്ഞ മൂന്നു സെയിലിനും കാത്തു കെട്ടി കിടന്നിട്ടും ഫോണ്‍ കിട്ടാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല.ദേഷ്യം വന്ന ഘടകം BUY ബട്ടന്‍ തെളിഞ്ഞു വന്ന അതെ സെക്കന്റില്‍ ഞെക്കിയിട്ട് കൂടി ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ എന്ന മെസ്സേജ് ആണ് കിട്ടിയത്,എങ്ങനെ ദേഷ്യം വരാതെ ഇരിക്കും. ഇതെങ്ങനെ സംഭവിക്കും എന്നല്ലേ, അതും കൂടെ പറയാം കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്നാണല്ലോ അതോണ്ട് അല്പം പരദൂഷണം കൂടെ ആവാം. ഷ്വോമി യുടെ ഈ ഫ്ലാഷ് സെയില്‍ പരുപാടി ആളെ കൂട്ടാനും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കാനും ഉള്ള ഒരു നമ്പര്‍ ആണെന്ന് ഊഹിക്കാവുന്നതേ ഒള്ളൂ..കഴിഞ്ഞ വര്ഷം ഒടുവില്‍ ഇറങ്ങിയ ഈ ഫോണ്‍ മറ്റു പല രാജ്യങ്ങളിലും ഇറങ്ങിയപ്പോള്‍ ഇതേ നമ്പര്‍ ആണ് പരീക്ഷിച്ചു വിജയിച്ചത് എന്നാല്‍ തായ്വാനില്‍ അവര്‍ക്ക് ഒരു ചെറിയ തട്ടുകേട് സംഭവിച്ചു ഒടുക്കം കമ്പനി US$19,980 പിഴ ഒടുക്കെണ്ടിയും മാപ്പ് പറയേണ്ടിയും വന്നു. സംഗതി എന്തായിരുന്നു എന്ന് വെച്ചാല്‍, ഇപ്പൊ ഇന്ത്യയില്‍ നടക്കുന്നത് പോലെ മൂന്നു തവണ തായ്വാനിലും സെയില്‍ നടന്നു അതിനു ശേഷം അവര്‍ അവകാശപ്പെട്ടത് ആകെ 28000 ഫോണ്‍ വിറ്റ് എന്നാണു.ഒടുവിലത്തെ sale 25 സെകന്റ് കൊണ്ട് കഴിഞ്ഞു എന്നുല്പ്പെടെ ഉള്ള അവകാശവാദം പരിശോധിച്ച തായ്‌വാന്‍ Fair Trade Commission കണ്ടെത്തിയത് അവകാശപ്പെട്ട എണ്ണത്തേക്കാള്‍ കുറവാണ് യഥാര്‍ഥത്തില്‍ വിറ്റത് എന്നായിരുന്നു!!അതായത് ആകെ 1750 എണ്ണം. ഇതിനു കാരണം കുറച്ചു ഫോണുകള്‍ സെയില്‍ വഴി അല്ലാതെ രഹസ്യമായി ചിലര്‍ക്ക് നേരിട്ട് കൊടുത്ത് എന്നതും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും ആയിരുന്നു അത്രേ. സമാനമായ സംഭവം ആണ് ഇപ്പൊ ഇന്ത്യയിലും സംഭവിക്കുന്നത്‌.(ഇന്ത്യയില്‍ പിന്നെ ഇതില്‍ ഒരു അന്വേഷണം ഉണ്ടാവില്ല എന്നത് ഉറപ്പാണല്ലോ). സാമന്യ യുക്തിക്ക് നിരക്കുന്നതല്ല ആദ്യ സെക്കന്റില്‍ തന്നെ സ്റ്റോക്ക്‌ തീര്‍ന്നു എന്ന് കാണിക്കുന്നത്.ഒരാള്‍ വാങ്ങാന്‍ ഉള്ള ബട്ടന്‍ ഞെക്കി കഴിഞ്ഞാല്‍ പൈസ വിനിമയം ഉള്‍പ്പെടെ ഉള്ള പ്രക്രിയ നടത്താന്‍ മിനിട്ടുകള്‍ എടുക്കും എന്നത് നിസ്സംശയം പറയാം.അങ്ങനെ ഇരിക്കെ എങ്ങനെ ആണ് ആദ്യ സെക്കന്റ് കൊണ്ട് സ്റ്റോക്ക്‌ തീരുന്നത് ?! ഒരു സാധ്യത ക്ലിക്ക് ചെയ്യുന്നതെല്ലാം സെയില്‍ ആയി കണക്കാക്കുന്നു മുന്‍പോട്ടു പോയി അവര്‍ ഫോണ്‍ വാങ്ങിയില്ലെങ്കിലും അത് സെയില്‍ നടന്നതായി എടുക്കുന്നു. കുറഞ്ഞ അളവില്‍ ഫോണ്‍ സെയില്‍ നു വെച്ച് ഒരു അലഭ്യത സൃഷ്ടിക്കാന്‍ ഉള്ള ബിസിനെസ്സ് തന്ത്രം ഷ്വോമി പരീക്ഷിക്കുന്നതിന്റെ ഭാഗം ആണ് ഇതെങ്കിലും അല്പം അതിര് കടക്കുന്നില്ലേ എന്ന് സംശയം.2 ലക്ഷത്തിനു മുകളില്‍ ആളുകള്‍ നോക്കി ഇരിക്കുമ്പോള്‍ പതിനായിരം ഫോണ്‍ മാത്രം സെയിലിനു വെക്കുന്നത് ഒരു മാതിരി *&^%$ ഏര്‍പ്പാട് ആയിപ്പോയി.ഐ ആര്‍ സി ടി സി യില്‍ തല്‍ക്കാല്‍ ബുക്ക്‌ ചെയ്യുന്ന അനുഭവം ഒക്കെ നമ്മള്‍ക്കുള്ളത് കൊണ്ട് അമര്‍ഷം കടിച്ചു അമര്‍ത്താന്‍ പറ്റുന്നു. വിവരങ്ങള്‍ക്ക് നിദാനമായ ലിങ്കുകള്‍: mathrubhumi/technology/mobile/xiaomi-mi-3-smartphone-android-xiaomi-indian-mobile-market-474178/ thenextweb/asia/2014/07/31/taiwan-slaps-20000-fine-xiaomi-declaring-number-devices-flash-sales/ thenextweb/asia/2014/07/24/xiaomis-hugo-barra-defends-sensational-copycat-claims-says-apple-is-an-inspiration/ timesofindia.indiatimes/Tech/Tech-News/Xiaomi-beats-Samsung-in-China-smartphone-market-Study/articleshow/39672448.cms gadgets.ndtv/samsung-galaxy-s5-1323-vs-xiaomi-mi-3-1026 mashable/2014/08/04/xiaomi-top-chinese-phone-manufacturer/
Posted on: Tue, 05 Aug 2014 16:05:14 +0000

Trending Topics



Recently Viewed Topics




© 2015