സാധാരണമായി - TopicsExpress



          

സാധാരണമായി കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരെ ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു വിഷയമാണ് കമ്പ്യൂട്ടറിന്റെ വേഗതകുറവ്. ചിലപ്പോള്‍ വാങ്ങിയ സിസ്റ്റത്തിന്റെ കുഴപ്പമാണെന്നു കരുതി നാം സിസ്റ്റം മാറ്റിവാങ്ങുവാന്‍വരെ ആലോചിക്കും. എന്നാല്‍ ചിലപ്പോള്‍ ചില മുന്‍കരുതലുകള്‍ ഇത്തരം പണചിലവുകള്‍ തടയാം. അതിനാല്‍ തന്നെ നിങ്ങളുടെ വിന്‍ഡോസ് പിസിയുടെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നു. 1. ചിലപ്പോള്‍ കപ്യൂട്ടര്‍ തുറക്കുമ്പോള്‍ ഓട്ടോ ലോഡഡ്ഡ് പ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ലോ ആക്കുവാന്‍ കാരണമായേക്കും. ഇത് എംഎസ് കോണ്‍ഫിഗ്രേഷന്‍ ടൂള്‍ ഉപയോഗിച്ച് മറികടക്കാം ഇതിനായി Start > Run >msconfig എന്ന് ടൈപ്പ് ചെയ്യുക. അതിന്റെ സ്റ്റാര്‍ട്ട് അപ് ടാബ് അതില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ അണ്‍ ടിക്ക് ചെയ്ത് ഓക്കെ ക്ലിക്ക് ചെയ്യുക. 2. നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തതും എന്നാല്‍ ഇപ്പോള്‍ ആവശ്യമല്ലാത്ത പ്രോഗ്രാമുകള്‍ നിങ്ങളുടെ പിസിയുടെ വേഗതയെ ബാധിക്കാം. അത് തടയുവാന്‍ Control Program > Programs and Features > എന്ന ഓപ്ഷനില്‍ പോയി ഈ പ്രോഗ്രാമുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. 3.ഒരു പ്രവര്‍ത്തി പിസിയില്‍ ചെയ്യുമ്പോള്‍ നിരവധി ഫയലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അനാവശ്യമായ ഫയലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത് സിസ്റ്റത്തിന്റെ ശേഷിയെ ബാധിക്കും ഇത് തടയുവാന്‍ Start > Run> type %temp% > click OK എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. 4.പലപ്പോഴും സോഫ്റ്റ്വെയര്‍ അപ്ഡേഷനായുള്ള നിര്‍ദേശങ്ങള്‍ നമ്മുക്ക് ലഭിക്കും എന്നാല്‍ പിന്നീട് ഓര്‍മ്മിപ്പിക്കു എന്ന് പറഞ്ഞ് ഒഴിവാക്കറാണ് നാം ചെയ്യാറ്, എന്നാല്‍ ഇത് ശരിയല്ല നിങ്ങളുടെ സിസ്റ്റത്തിന്റെ ആവശ്യമാണ് ഇത്തരം അപ്ഡേഷനുകള്‍ നടത്തേണ്ടത് എന്ന് മനസ്സിലാക്കുന്നവര്‍ ചുരുക്കമാണ്. 5. ആന്‍റി വൈറസുകള്‍ പിസിയില്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. മാല്‍വെയര്‍, സ്പാംവെയര്‍, വൈറസ് വെല്ലുവിളികള്‍ ശരിക്കും പിസിയുടെ വേഗത കൂടിയാണ് നശിപ്പിക്കുന്നത്. അതിനാല്‍ ഫ്രീയായി ലഭിക്കുന്ന ആന്റി വൈറസുകള്‍ എങ്കിലും ഉപയോഗപ്പെടുത്തുക 6. വിന്‍ഡോസ് ഗ്രാഫിക്സ് ഓഫാക്കിയിട്ടാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന് വേഗത ലഭിക്കും ഇതിനായി desktop > Properties > Advanced System settings > Advanced > Click Settings under performance എന്ന് ചെയ്താല്‍ ഇത് കാഴ്ചയില്‍ നിന്നും മറയ്ക്കുവാന്‍ സാധിക്കും ഇത് നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തില്‍ കാണുവാന്‍ സാധിക്കും. 7. നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസറില്‍ ആവശ്യമായ ഓപ്ഷനുകള്‍ മാത്രം ഉപയോഗിക്കുക. ഒപ്ടിമസ് ചെയ്ത ബ്രൗസര്‍ ശരിക്കും നിങ്ങളുടെ പിസിയുടെ വേഗതയും വര്‍ദ്ധിപ്പിക്കും. 8. നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് നിര്‍ബന്ധമായും സി ,ഡി തുടങ്ങിയ ഡ്രൈവുകളായി വിഭജിച്ചിരിക്കണം.
Posted on: Sat, 19 Oct 2013 08:43:00 +0000

Trending Topics



Recently Viewed Topics




© 2015