സിറിയയിൽ - TopicsExpress



          

സിറിയയിൽ യുദ്ധത്തിനിടയിൽ ഒരു പെൺകുട്ടിയെ രക്ഷിക്കുന്ന ബാലന്റെ വീഡിയോ താൻ ചിത്രീകരിച്ചതെന്ന് നോർവീജിയക്കാരനായ ചലച്ചിത്ര സംവിധായകൻ ലാർസ് ക്ളെവ്ബർഗ്. യുദ്ധത്തിൽ നരകിക്കുന്ന കുട്ടികളെക്കുറിച്ചുള്ള ബോധവൽക്കരണ ചിത്രമായിട്ടാണ് താനിത് നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ പെടുന്ന കുട്ടികളുടെ അവകാശങ്ങൾക്കായി മാധ്യമങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന ബോധ്യത്തിൽനിന്നാണ് മാധ്യമപ്രവർത്തകനായ തനിക്കാവുന്നത് ചെയ്യാൻ തീരുമാനിച്ചത്. യുദ്ധത്തിൽനിന്ന് രക്ഷപെടുന്ന കുട്ടികളെയാണ് ചിത്രീകരിച്ചത്. ഇത് പ്രതീക്ഷയുടെ സന്ദേശം പകരുന്നതിനായിരുന്നുവെന്നും ക്ളെവ്ബർഗ് പറഞ്ഞു. ചിത്രം യഥാർഥമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ വെടിയേറ്റിട്ടും രക്ഷപെടുന്ന രീതിയിൽ കുട്ടിയെ ചിത്രീകരിച്ചത് ഇത് യഥാർഥമല്ലെന്ന് സൂചന നൽകുന്നതിനായിട്ടായിരുന്നു. എന്തായാലും ക്ളെവ്ബർഗിന്റെ ലക്ഷ്യം ഫലിച്ചു. നവംബർ 9 ന് യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോ വൈറലായി. രാജ്യാന്തര മാധ്യമങ്ങളിലുൾപ്പടെ വാർത്തയുമായി. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ യുട്യൂബിൽ കണ്ടത്. മാൾട്ടയിലെ ഒരു ദ്വീപിലായിരുന്നു ചിത്രീകരണം. ഇതിന്റെ പിന്നാമ്പുറ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. https://youtube/watch?v=cceu478rN_c
Posted on: Sun, 16 Nov 2014 03:11:17 +0000

Trending Topics



Recently Viewed Topics




© 2015