സംവരണം വേണ്ട സ്വയംഭരണം - TopicsExpress



          

സംവരണം വേണ്ട സ്വയംഭരണം മതി - പ്രൊഫ. രാജു തോമസ് ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലി ദലിതരുടെ തനതായ ശൈലിയാണ്. അതില്‍ സഭ്യതയോ സാഹിത്യമൃദുലതയോ മാന്യതയോ ഒന്നും കണ്ടെന്നു വരുകയില്ല. മര്‍ദ്ദനവും, പീഢനവും അവഹേളനങ്ങളും, അടിമത്തവും, പുച്ഛവും, അനാദരവും, അവമാനവും, വെറുപ്പും, കുത്സിതവും, ആഭാസവും, തിരസ്‌കാരവും, ദുഷിപ്പും, ഭത്സനവും, സദ്ഗുണ നിന്ദയും കഴിഞ്ഞ 4500 ആണ്ടുകളായി ഇന്ത്യയുടെ ആദിമ നിവാസികളായ ദലിതുകള്‍ അവരുടെ, വൈദേശീയ ആര്യന്‍ സവര്‍ണ ഫാസിസ്റ്റുകളില്‍ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ദലിതര്‍ തങ്ങളുടെ ശത്രുക്കളെക്കുറിച്ചും, അവരുടെ ദലിതര്‍ക്കെതിരെയുള്ള ചെയ്തികളെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ അവരുടെ ഭാഷയും ശൈലിയും ഒക്കെ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നത് ദലിതര്‍ തന്നെയായിരിക്കും. ഒരടിമക്കുമാത്രമേ അടിമത്തത്തിന്റെ വേദനയെന്തെന്നറിയൂ. കഴിഞ്ഞ 4000 വര്‍ഷങ്ങളായി, ഇന്ത്യയില്‍ തെമ്മാടികളായി, കന്നുകാലികളെ മേച്ചുകൊണ്ട് ഒതുങ്ങിക്കയറിവന്ന വിദേശ ആര്യന്‍ സവര്‍ണ വര്‍ഗം ഞങ്ങള്‍ ദലിതരോടു കാരുണ്യമോ സ്‌നേഹമോ കാണിക്കുന്നില്ല, മറിച്ച് ഞങ്ങളെ ജീവനോടെ ചുട്ടെരിക്കുകയോ, തല്ലിക്കൊല്ലുകയോ, വെട്ടി നുറുക്കുകയോ, കൂട്ടക്കുരുതി കഴിക്കുകയോ ചെയ്യുകയാണ് (ടി എച്ച് പി ചെന്താരശ്ശേരിയുടെ ഡോ. അംബോഡ്കര്‍, 1990 പേജേ 42) ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദലിതര്‍ പ്രതികരിക്കുകയാണെന്ന് ബഹുമാന്യ വായനക്കാര്‍ മനസ്സിലാക്കണം. വൈദേശീയ സവര്‍ണര്‍ ഇന്ത്യയില്‍ ഒതുങ്ങിക്കയറിയ അന്നുമുതല്‍ അവര്‍ ദലിതരുടെ എല്ലാ മനുഷ്യാവകാശങ്ങളും ചവിട്ടിയരക്കുക മാത്രമല്ല, ദലിതരെ വംശഹത്യയിലൂടെ ഉന്മൂലനം ചെയ്യാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈവക കാര്യങ്ങള്‍ വിശദമായ പഠനത്തിനു വിധേയമാക്കിയ ശേഷമാണ് ഡോ. ബാബാസാഹിബ് അംബേഡ്കര്‍ ദലിതരെ വൈദേശീയ ആര്യന്‍ ഹിന്ദുക്കളില്‍ നിന്നും രാഷ്ട്രീയമായി മോചിപ്പിക്കുവാന്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ബ്രിട്ടീഷുകാരോട് പോരാടി നേടിയെടുത്തത്. ദലിതരുടെ രാഷ്ട്രീയ മാഗ്നാകാര്‍ട്ടയായിരുന്നു പ്രത്യേക നിയോജകമണ്ഡലം (Separate Eloctorate). പക്ഷെ, വൈദേശീയ ആര്യന്‍ ഹിന്ദുക്കളുടെ വക്താവായിരുന്ന എം കെ ഗാന്ധി പ്രത്യേക നിയോജകമണ്ഡലത്തെ അട്ടിമറിക്കുകയും അങ്ങനെ പൂനാക്കരാറിലൂടെ ദലിതര്‍ക്ക് സംവരണം ലഭിക്കാനിടയാവുകയും ചെയ്തു. സംവരണം ആരുടേയും ഔദാര്യമോ പിതൃസ്വത്തില്‍ (തന്തയുടെ) നിന്നും കൊടുക്കേണ്ടതോ അല്ല. ഭരണഘടനയില്‍ ഡോ. അംബേഡ്കര്‍ ദലിതര്‍ക്കുവേണ്ടി ഉറപ്പാക്കിയ അവകാശമാണ്. ഈ സംവരണത്തെയാണ് വൈദേശീയ ആര്യന്‍ സവര്‍ണര്‍ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. പിന്നോക്ക ജാതിക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ 340 ആമത്തെ അനുഛേദത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സംവരണം അവര്‍ക്കു കൊടുക്കാതെ അതിനെ അട്ടിമറിക്കുവാനാണ് സുപ്രീം കോടതി ക്രീമിലെയര്‍ വാദം നടപ്പിലാക്കിയിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ അടിമകളായിക്കഴിയുന്ന പിന്നോക്ക ജാതിക്കാര്‍ക്ക് തങ്ങളുടെ ഭരണഘടനാവകാശത്തെ അട്ടിമറിക്കുന്നവര്‍ക്കെതിരേ പോരാടാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. തങ്ങള്‍ ഹിന്ദുക്കളാണെന്നും ഹിന്ദുയിസം തങ്ങളുടെ മതമാണെന്നും കരുതി നല്ല അനുസരണയുള്ള അടിമകളെപ്പോലെ കഴിയുന്ന ഇന്ത്യയിലെ പിന്നോക്ക ജാതിക്കാര്‍ ഒരിക്കലും, ഇന്നും തുടരുന്ന മണ്ഡല്‍ സമരത്തില്‍ വിജയിക്കുകയില്ല. കേരളത്തിലെ പ്രബുദ്ധരായ ഈഴവര്‍ ഇതിന് ഒന്നാംതരം ഉദാഹരണമാണ്. അവര്‍ നാരായണഗുരുവിനെ ഒറ്റിക്കൊടുത്ത് ഹിന്ദുത്വ വലയത്തിലാണിന്ന്. എസ് എന്‍ ഡി പി നേതൃത്വത്തിന് ഈഴവരെ ഹിന്ദുത്വത്തില്‍ നിന്നും മോചിപ്പിക്കാനായാല്‍ മാത്രമേ അവര്‍ക്കു തങ്ങളുടെ ശത്രുക്കളെ തിരിച്ചറിയാനും അവര്‍ക്കെതിരേ പോരാടി വിജയിക്കാനും കഴിയുകയുള്ളൂ. ഇന്ത്യയിലെ ദലിതരും പിന്നോക്ക ജാതിക്കാരും വൈദേശീയ ആര്യന്‍ സവര്‍ണ ഫാസിസ്റ്റുകള്‍ക്കെതിരേ പോരാടാന്‍ ഏതു ശൈലിയും, മാര്‍ഗവും, തന്ത്രവും ആയുധവും സ്വീകരിക്കുവാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അവര്‍ണ ജനതയെ ഏതൊക്കെ ഭാഷാ ശൈലികള്‍ എത്രമാത്രം അവഹേളനയോടെ വിളിക്കുവാന്‍ വൈദേശീയ ആര്യന്‍ സവര്‍ണര്‍ ഉപയോഗിച്ചുവോ അതേ നാണയത്തില്‍ത്തന്നെ അവര്‍ക്ക് തിരിച്ചടി നല്‍കാന്‍ ദലിത് - പിന്നോക്കക്കാര്‍ തയ്യാറാകണം. കരുത്താര്‍ജിക്കണം. തങ്ങളെ അവഹേളിച്ചുകൊണ്ടുള്ള ആര്യന്‍ സവര്‍ണ സാഹിത്യങ്ങളിലെ എല്ലാ പദങ്ങളെപ്പറ്റിയും ബോധ്യമാകുന്ന ദലിത് - പിന്നോക്കക്കാര്‍ അത്തരം സാഹിത്യങ്ങള്‍ കത്തിച്ചു ചാമ്പലാക്കാന്‍ തയ്യാറാകണം. ആത്മാഭിമാനമുള്ള ഒരു ജനത തങ്ങളെ അവമാനിതപ്പെടുത്തുവാന്‍ സമ്മതിക്കുകയില്ല. തങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ക്കെതിരേ ആരുനിന്നാലും അവരെ ശാരീരികമായിത്തന്നെ നേരിടണം. അതിനുവേണ്ട നയമാതൃകയാണ് ദലിത് നേതാവ് കാന്‍ഷിറാം നമുക്കു കാണിച്ചു തന്നത്. Direct Action അവകാശം. (Right) എന്നു പറയുന്നത് ശക്തിയിലധിഷ്ഠിതമാണ് (Might). (Jewish Conspiracy, 1983 page 21). ശത്രുവിനോടാരും സുവിശേഷം പ്രസംഗിക്കുകയില്ല. അങ്ങനെയാവണമെന്ന ധാരണ ആത്മഹത്യാപരമാണ്. സംവരണ വിരുദ്ധരെ തരുവില്‍ നേരിട്ടു വിജയം കൈവരിക്കുവാന്‍ പറ്റിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. കാരണം കേരള ജനസംഖ്യയുടെ 24 ശതമാനം ഈഴവരും 24 ശതമാനം മുസ്ലീംകളും 14 ശതമാനം ദലിതരും 3 ശതമാനം മറ്റു പിന്നോക്ക ജാതിക്കാരും (OBCs) 8 ശതമാനം വരുന്ന ദലിത് ക്രൈസ്തവരും ഉള്‍പ്പെടുന്ന ജനത സംവരണ സമുദായങ്ങളാണ്. ഇവര്‍ കേരളത്തില്‍ മഹാഭൂരിപക്ഷമാണ്. നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരി-നായര്‍ ക്രൈസ്തവര്‍ കൂടി സംവരണ സമുദായങ്ങല്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ കേരള ജനസംഖ്യയുടെ 90 ശതമാനം (24 + 24 + 25 + 14 + 3 = 90) ജനതക്ക് ഒരു വന്‍ ശക്തിയാകാന്‍ കഴിയും. സാധാരണ ഗണിതശാസ്ത്രം അറിയാവുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ വ്യക്തത വേണ്ടിവരുമെന്നു തോന്നുന്നില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിന്റെ ശാഖകള്‍ (RSS;A Vision in Action, 1988, page 27) 3000 ശാഖകള്‍ 9,200 ഗ്രാമങ്ങളിലായി പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. ഈ ശാഖകളിലെല്ലാം തനി കഴുതകളെ പോലെ കഴിയുന്ന ദലിത് - പിന്നോക്ക വിഭാഗങ്ങള്‍ വിചാരിച്ചാല്‍ തങ്ങളുടെ സംവരണാവകാശം പിടിച്ചെടുക്കുവാന്‍ കഴിയും. കേരളത്തിലെ വെറും 10 ശതമാനം വരുന്ന നായര്‍ - മോനോന്‍ - നമ്പൂതിരി (വാലും നൂലും) മാരാണ് 90 ശതമാനത്തെ ഭരിക്കുന്നത്. ഈ തിരിച്ചറിവ് ദലിത് വോയ്‌സ് പറയാറുള്ളതു അവര്‍ണര്‍ക്ക് ഇന്നും ്‌വരുടെ മണ്ടയില്‍ കയറിയിട്ടില്ലെന്നു തോന്നുന്നു.
Posted on: Fri, 08 Aug 2014 18:14:09 +0000

Trending Topics



Recently Viewed Topics




© 2015