സച്ചിന്ഇതുനു ഒരു caption - TopicsExpress



          

സച്ചിന്ഇതുനു ഒരു caption വേണ്ട ആ പേരില് തനെ എല്ലാം ഉണ്ട്.ഞാന് പലരുടെയും ഫാന് ആകുന്നതിനു കാരണം അവര് വ്യക്തി ജീവിതത്തില് കാണിക്കുന്ന അച്ചടക്കം കൊണ്ടും ആണ്.സച്ചിന്റെ ഫാന് ആകുന്നതിനും കാരണം അത് തനെ.ഇത്രയം പണവും പ്രശസ്തിയും വന്നിട്ടും ഇന്നും ഒരിടത്തും ഒരു പേര് ദോഷവും കേള്പ്പിക്കാതഅപൂര്വ്വം ചിലരില് ഒരാള്.,അതാണ് സച്ചിന് .5 വയസിനു മുകളില് പ്രായ കൂടുതല് ഉള്ള അഞ്ജലിയെ വിവാഹം കഴിക്കുമ്പോള് അത് മറ്റുളവര്ക്ക് ഒരു reference കൂടി ആവുകയാണ് ഉണ്ടായതു.മാസങ്ങളുടെ മൂപ്പ് ഉള്ള പെണ്ണുങ്ങളെ സ്നേഹിക്കുമ്പോള് പലരും എതിര്ക്കാറുണ്ട് അവരോടൊക്കെ നമ്മക്ക് നെഞ്ച് വിരിച്ചു കൊണ്ട് പറയാം സച്ചിന് ഭാര്യെക്കാള് 5 വയസ്സ് ഇളയാതാണല്ലോ എന്ന്(ഞാനും അങ്ങനെ പറഞ്ഞിട്ടുണ്ട്),.സച്ചിന്റെ ബാറ്റിങ്ങിനെ പറ്റി ഓര്ത്താല് ആദ്യം ഓര്മ വരുന്നത്2003 വേള്ഡ് കപ്പ്‌ ആണ്.എന്തൊരു ബാറ്റിംഗ് ആയിരുന്നു.അന്ന്പിന്തുടര്ന്ന്ജയിക്കുക എന്നത് ഇന്ത്യന് ടീമിന് അന്യം ആയിരുന്നു.സച്ചിന് 98 എടുത്തു പാകിസ്ഥാനെ തോല്പ്പിച്ച ആ കളി മറക്കാന് പറ്റുന്നില്ല.ഡബിള് സെഞ്ച്വറി അടിച്ച ആ കളി ഓ അപാരം.ദൈവം സച്ചിന് വേണ്ടി മാറ്റി വെച്ച റെക്കോര്ഡ്‌ പോലെ ആണ് എനിക്ക് തോന്നിയത്.ആരൊക്കെ ഇനിയും ഡബിള് അടിച്ചാലും ആദ്യം അടിച്ചവന് സച്ചിന് തനെ ...സച്ചിനോടുള്ള സ്നേഹം കാരണം മറ്റുള്ള ഇന്ത്യന് താരങ്ങളെ പഴിച്ച കുറെ സംഭവങ്ങള് പറയാം.1.ഡബിള് centuriയുടെ വക്കില് ഇന്നിങ്ങ്സ് declare ചെയ്തപ്പോള് ദ്രാവിഡിനെ കൊല്ലാന് ഉള്ള ദേഷ്യം ഉണ്ടായിരുന്നു.2.ഡബിള് സെഞ്ച്വറി നേടിയ കളിയില് strike കൈമാറാതെ ബാറ്റു ചെയ്ത ധോനിയോട് തോന്നിയ ഒരു ദേഷ്യം (സോറി ധോനി )3.ഇപ്പോള് നടന്ന ടെസ്റ്റ്‌ declare ചെയഞ്ഞപ്പോളും ധോനിയോട്അല്പ്പം ദേഷ്യം തോന്നി100 സെഞ്ച്വറി തികയ്ക്കാന് സച്ചിന് പാട് പെടുമ്പോള് കൊച്ചു പിള്ളര് വരെ സെഞ്ച്വറി അടിക്കുന്നു എന്ന് പറഞ്ഞവരോട് ഒരു കാര്യം പറയട്ടെ...കടലില് അടിക്കുന്ന തിരകള് സാധാരണം ആണ്.പക്ഷെ സുനാമി അടിക്കാന് അതിന്റെതായ സമയം വരണം. ഒരു എക്സാം എഴുതുമ്പോള് ടെന്ഷന് അനുഭവ പെട്ടാല് നമ്മള് നല്ലതായി എക്സാം എഴുതുമോ?അതുപോലെതനെ ആണ് സച്ചിനും 100 കോടി ജനങ്ങളുടെ പ്രതീക്ഷ ഭാരം ഉണ്ട് അദ്ധെകത്തിന്റെ ബാറ്റിനു .അസൂയ കാരണം സച്ചിനെക്കള് മികച്ചത് ലാറ എന്നും ദ്രാവിഡ്‌എന്നും പറയുന്നവരോടെ സംസാരിക്കാന് ഞങ്ങളില്ല കണക്കുകള് ആണ് അവര്ക്കുള്ള മറുപടി.ക്രിക്കെറ്റിന്റെ എല്ലാ മേഖലകളിലും (ടെസ്റ്റ്‌,ഏകദിനം) തന്റെ ബാറ്റുകൊണ്ട് ഓരോ റെക്കോര്ഡുകള്തകര്ക്കുംബോളുംഉണ്ടാക്കുംബോളുംആ മുഖത്ത് ഒരേ ചിരി തനെ ആണ് ആ ചിരി ഒന്ന് കറത്ത് കണ്ടത് ഇന്നാണ് ആ കറപ്പ് സച്ചിനില് മാത്രം ഒതുങ്ങുന്ന ഒന്നല്ല ..സച്ചിനെ മറ്റുള്ള ടീമുകളുടെ താരങ്ങള് അഭിനന്തിക്കുമ്പോള് എന്താണന്നു അറിയില അപ്പോഴൊക്കെ എന്റെ രോമങ്ങള് എല്ലാം stand upല് ആയിരിക്കും.കുറെനാളുകള്ക്കു ശേഷം എനെ കരയിപ്പിച്ച ഒരു ദിവസം ആണ് ഇന്ന്.സച്ചിന് വികാരത്തിനും അപുറം ആണ് ഓരോ ഇന്ത്യക്കാര്ക്കും .....സച്ചിന് സച്ചിന് സച്ചിന് Meesa Madhavn - മീശമാധവന്
Posted on: Sat, 16 Nov 2013 13:41:59 +0000

Trending Topics



Recently Viewed Topics




© 2015