സപ്തമ. ശ്രീ. തസ്കരാ: (അതെ , - TopicsExpress



          

സപ്തമ. ശ്രീ. തസ്കരാ: (അതെ , ആ എടങ്ങേറുള്ള പേരുള്ള സില്മേനെപ്പറ്റി തന്നെ )..! ;) ******************************************************************************* റിവ്യൂ ഒന്നും വായിക്കാതെ , മുന്‍വിധികള്‍ ഒന്നുമില്ലാതെയാണ് സപ്തമ. ശ്രീ. തസ്കരാ: എന്ന സിനിമ കാണാന്‍ ഒരു അട്ടപ്പാടിക്കാരനായി ലുലുമാളില്‍ പോയത്. എന്നാലും എടങ്ങേറ് പിടിച്ച പേരുള്ള ഈ സിനിമ ഒരു മഹാ സംഭവം ആയിരിക്കുമെന്നും , പേര് പോലെ തന്നെ കടിച്ചാല്‍ പൊട്ടാത്ത, ബുദ്ധിജീവികള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന സിനിമയായിരിക്കും എന്നും കരുതിയാണ് സിനിമ തുടങ്ങി ഒരു പതിനഞ്ച് മിനിറ്റ് വരെ പിന്നിട്ടത് . അനില്‍ രാധാ കൃഷ്ണ മേനോന്റെ നോര്‍ത്ത് 24 കാതം പെരുത്ത് ഇഷ്ട്ടപ്പെട്ട ഒരു സിനിമയായിരുന്നു . സപ്തമശ്രീ യിലെക്കെത്തുമ്പോള്‍ തനിക്കു ഈ സംവിധായകന്റെന്‍ പണി വഴങ്ങും എന്ന് അനില്‍ (എന്തിനാണ് ഇത്രയും നീളമുള്ള പേര് , ചുരുങ്ങിയത് അനില്‍ രാധാകൃഷ്ണമേനോനിലെ , ആ മേനോന്‍ എങ്കിലും ഒന്ന് വെട്ടിക്കളയരുതോ ?) സംശയലേശമന്ന്യേ തെളിയിച്ചിരിക്കുന്നു. എന്തായാലും ഇത് ബ്രാഡ് പിറ്റും , ജോര്‍ജ്ജ് ക്ലൂണിയും , ജൂലിയ റോബര്‍ട്ട്സും ഒക്കെയഭിനയിച്ച Oceans Eleven എന്ന മെഗാഹിറ്റ് ഇന്ഗ്ലിഷ് സിനിമയുടെ ഏകദേശ തനിപ്പകര്‍പ്പാണെന്ന് കാണുന്നതിനു മുന്‍പ് തന്നെ കേട്ടിരുന്നു . (മോഷണം മലയാള സിനിമയില്‍ ഇപ്പോഴും ഒന്നാംതരം സുകുമാര കല മാത്രമാണ് , അതൊരു കുറ്റമെയല്ല എന്ന് മറക്കാതിരിക്കുക ..) സിനിമ കണ്ടിറങ്ങുംമ്പോഴും ആ അഭിപ്പ്രായം പൂര്‍ണ്ണമായും തെറ്റാണെന്ന് പറയാന്‍ ന്യായങ്ങള്‍ ഒന്നുമില്ല . സിനിമ Oceans Eleven ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയെങ്കിലും ചെയ്തിരിക്കുന്നു എന്ന് പറയേണ്ടി വരും. അപരിമേയമായ പുതുമയും, മലയാള സിനിമക്ക് പുത്തന്‍ ഉണര്വ്വെകുന്ന പ്രമേയപരമായ അസാധാരണത്വവും ഒന്നും ഈ സിനിമക്കുന്ടെന്നു പറയാന്‍ ഞാന്‍ ഞാന്‍ എന്തായാലും തയാറല്ല . കതാപാത്രങ്ങളിലെ മുനിനിരക്കാരായ ഏഴു പേര്‍ക്ക് Joy Mathew അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തില്‍ നിന്നും ജീവിത്തില്‍ നേരിട്ടോ അല്ലാതെയോ ദുരനുഭവങ്ങള്‍ ഉണ്ടാവുകയും , അതിന്‍റെ പേരില്‍ അവറില്‍ ചിലര്‍ ജയിലില്‍ ആവുകയും , സ്വന്തം ആശ്പത്രിയുടെ ഒരു ദുരൂഹ നിലവറയില്‍ വില്ലനും സഹോദരങ്ങളും തങ്ങളുടെ കള്ളപ്പണം സൂക്ഷിക്കുകയും , ഏഴു തസ്ക്കരന്മാര്‍ ബുദ്ധിപരമായ നീക്കത്തിലൂടെ ജയില്‍ മോചനത്തിന് ശേഷം ഈ കള്ളപ്പണവും , സ്വര്ന്നവുമെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്നത് മാത്രമാണ് സിനിമയുടെ പ്രമേയം എന്നതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല . എന്തായാലും ഈ സംഭവങ്ങള്‍ എല്ലാം ആസ്വാദ്യകരമായ നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെയും , എഴുത്തുകാരന്റെയും മേന്മയായി അവകാശപ്പെടാന്‍ സാധിക്കുക . സിനിമ സംവിധായകന്റെ കലയാനെന്നും , സൂപ്പര്‍താരം മുതല്‍ എക്സ്ട്രാ നടി വരെ സംവിധായകന്റെ കയ്യിലെ അസംസ്കൃത വസ്തുക്കള്‍ ആണെന്നും , മലയാള സിനിമയില്‍ സൂപ്പര്‍താര യുഗമോക്കെ കഴിഞ്ഞു .. എന്നുമൊക്കെയുള്ള പച്ചയായ, ധീരമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ആണ് Prithviraj Sukumaran എന്ന ധിഷനയുള്ള കലാകാരനെയും , ആര്‍ജ്ജവമുള്ള മനുഷ്യനെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും, മാധ്യമങ്ങളിലൂടെയും വിഡ്ഢികളായ മലയാളികള്‍ വേട്ടയാടിയത് . താന്‍ പറഞ്ഞതൊക്കെ കേവലം കേരളത്തിലെ രാഷ്ട്രീയക്കാരുടെത് പോലുള്ള പ്രസ്താവനകള്‍ അല്ല എന്നും , തന്‍റെ ബോധ്യങ്ങള്‍ ആണ് എന്നും, പ്രായോഗിക ജീവിതത്തില്‍ താന്‍ ഇതൊക്കെ പിന്തുടരുന്നു എന്നും പ്രിഥ്വിരാജ് ഈ സിനിമയില്‍ തെളിയിച്ചിരിക്കുന്നു . അദ്ദേഹം കൂടി പങ്കാളിയായ , ഷാജി നടേശനും , സന്തോഷ്‌ ശിവനും പാര്‍ട്ട്നര്‍മാര്‍ ആയ ഓഗസ്റ്റ് സിനിമയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് . പക്ഷേ സിനിമയില്‍ എവിടെയെങ്കിലും (നമ്മുടെ മുന്‍നിര സുപ്പര്‍ താരങ്ങള്‍ ചെയ്യുന്നത് പോലെ ) തിരക്കഥാകൃതിന്റെ കയ്യില്‍ നിന്നും പേന പിടിച്ചു വാങ്ങി തന്‍റെ കഥാപാത്രത്തിന് കൂടുതല്‍ മിഴിവ് ലഭിക്കത്തക്ക രൂപത്തിലുള്ള രചനാപരമായ ഒരു ഇടപെടലും പ്രിഥ്വിരാജ് നടത്തിയിട്ടില്ല എന്നത് സിനിമ തീരുമ്പോള്‍ നമുക്ക് മനസ്സിലാകും . പ്രിഥ്വിരാജ് എന്ന ആധുനികനായ കലാകാരനെ , യുവതയുടെ പ്രതിനിധിയെ നമ്മള്‍ ബഹുമാനിക്കുന്നത്, അയാള്‍ പറഞ്ഞിരുന്ന ശരികളെ വസ്തുനിഷ്ട്ടമായി നോക്കിക്കാണുന്നത് ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ആണ്. പ്രിത്വിരാജിന്റെ ശരികള്‍ അയാള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുന്നവയായിരുന്നു എന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തും . ആ നിലയ്ക്ക് അയാളെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കിയവര്‍ നിശച്ചയമായും ഈ സിനിമ കണ്ടു ലജ്ജിക്കട്ടെ . ഇങ്ങനെ പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട് , പ്രധാനമായും സിനിമ ഗ്രാഫിക്സ് എഫ്ഫെക്ടുകള്‍ ഉപയോഗിച്ച് ഒരു കഥാപാത്രത്തിന് മിഴിവ് നല്‍കുന്നത് ഈ സിനിമയില്‍ ആസിഫലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മാത്രമാണ് . ആന്റണി പെരുമ്പാവൂര്‍മാരും , ദിലീപ്മാരും അഭിരമിക്കുന്ന മലയാള സിനിമയില്‍ ആ നിലയ്ക്ക് പ്രിഥ്വിരാജ് കാണിക്കുന്നത് വലിയ ധീരതയും തന്‍റെ നിലപാടുകളോടുള്ള സത്യസന്ധമായ സമീപനവുമാണ് . ടെലിവിഷന്‍ ഇന്റര്‍വ്യൂകളില്‍ വലിയ ബഡായികള്‍ പറയുകയും , പ്രായോഗികതയില്‍ സ്വാര്തരാവുകയും ചെയ്യുന്ന പരിഹാസ്യരായ നമ്മുടെ പല സുപ്പര്‍ താരങ്ങള്‍ക്കും ഒരു പാഠമാണ് പ്രിഥ്വിരാജ് എന്ന വലിയ കലാകാരന്‍. അനില്‍ രാധാകൃഷണമേനോന്റെ കഥാപാത്ര സൃഷ്ട്ടിയെക്കുരിച്ചു പറഞ്ഞില്ലെങ്കില്‍ ഈ നിരൂപണം പൂര്ന്നമാവില്ല . കരമന ജാനാര്ധനന്‍ നായരുടെ മകന്‍ സുധീര്‍ കരമന മലയാള സിനിമയിലെ ഒരു മഹാനടന്‍ ആകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടതില്ല എന്ന് തോന്നുന്നു . അച്ഛനെക്കാള്‍ പ്രതിഭയുല്ലവാന്‍ എന്ന് തോന്നിപ്പിക്കുന്നു ഈ നടന്റെ വിസ്മയ നടനങ്ങള്‍ മിക്കവാറും രംഗങ്ങളില്‍ . മികച്ച അവസരങ്ങളും , അഭിനയ മുഹൂര്‍ത്തങ്ങളും ലഭിച്ചാല്‍ സുധീര്‍ കരമന മലയാളത്തിന്റെ അഭിമാനമാകും എന്നുറപ്പ്. സൂക്ഷ്മാഭിനയത്തില്‍ തിലകന്റെയും , മമ്മൂട്ടിയുടെയും ഒപ്പം നില്‍ക്കാന്‍ പുതു തലമുറയില്‍ എന്ത് കൊണ്ടും യോഗ്യനാണ് സുധീര്‍. ചെമ്പന്‍ വിനോടും , നീരജ് മാധവും മലയാള സിനിമയുടെ പുത്തന്‍ കണ്ടെത്തലുകളും , എന്നെതെക്കുമുള്ള മുതല്ക്കൂട്ടുകളും ആണെന്ന് പറയാന്‍ മടിക്കേണ്ടതില്ല . സനുഷ എന്ന പെണ്‍കുട്ടി അത്ഭുതകരമായി നായികാ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പക്ക്വതയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നും ഈ സിനിമ ആവര്‍ത്തിക്കുന്നു. ഞാന്‍ മുന്‍പും ആവര്തിച്ചിട്ടുള്ളത് പോലെ ജോയ് മാത്യു , നരേന്ദ്ര പ്രസാദ് ശൂന്ന്യമാക്കിയിട്ടു പോയ സിംഹാസനത്തില്‍ ഇരുപ്പുരപ്പിക്കാന്‍ എല്ലാ നിലയിലും പ്രതിഭയുള്ള നടനാണ്‌ എന്ന് ഈ സിനിമയിലെ വില്ലന്‍ കഥാപാത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . സപ്തമ ശ്രീ. തസ്കരാ: കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് . കഥാപാത്രങ്ങളില്‍ ദുരൂഹതയുല്ലത് പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന കൃഷ്ണനുണ്ണി എന്ന അയ്യര്‍ കഥാപാത്രം മാത്രമാണ് . സെവന്ത് ഡേ സിനിമയിലെ നായകെനെപ്പോലെ , തീയറ്റര്‍ വിട്ട് പോരുമ്പോഴും നമുക്ക് പിടികിട്ടാതെ കൃഷ്ണന്‍ഉണ്ണി ബാകിയാവുന്നു; മതേതര വിവാഹിതനായ അയാളുടെ ഭാര്യ സാറയും . ആസുരതകളോട് പൊരുതുന്ന ഒരു പെരും പോരാളിയായോ , ഒരു വലിയ ഫ്രോഡ് ആയോ ക്രിഷനനുന്നി എന്ന കഥാപാത്രത്തെ നമുക്ക് നമ്മുടെ ഭാവനയുടെ സ്വാതന്ത്ര്യത്തിലെ ആകാശത്തില്‍ ഒറ്റ നക്ഷര്ത്രമായി സങ്കല്പ്പിക്കാവുന്നതാണ് ..!
Posted on: Sat, 20 Sep 2014 16:54:59 +0000

Trending Topics



Recently Viewed Topics




© 2015