സമരം വിജയിപ്പിക്കാന്‍ - TopicsExpress



          

സമരം വിജയിപ്പിക്കാന്‍ മരിക്കാനും തയ്യാറാവുക !! ആഗസ്റ്റ്‌ പന്ത്രണ്ടിന്റെ സെക്രട്ടറിയെറ്റ് സമരത്തെ ചോരയില്‍ മുക്കികൊല്ലാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ശ്രമത്തെ എന്ത് വില കൊടുത്തും പരാജയപ്പെടുത്താന്‍ ഓരോ ആളും മുന്നിട്ടിറങ്ങേണ്ട സമയം ആഗതമായിരിക്കുന്നു. സമരത്തില്‍ പങ്കെടുക്കുന്ന സഖാക്കളെ കരുതല്തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യുക, നേതാക്കളെ മുന്‍കരുതലായി അറസ്റ്റ് ചെയ്യുക സമര സഖാക്കള്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യുക, ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്യാന്‍ അനുവദിക്കാതിരിക്കുക അതിനായി ഹോട്ടല്‍ ഉടമകളെ ഭീഷണിപ്പെടുത്തുക, ഏരിയ, ലോക്കല്‍ നേതാക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു അറസ്റ്റ് ചെയ്യുക, റെയില്‍വേ സ്റ്റേഷനില്‍ പോലീസിനെ വിന്യസിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, പട്ടാളത്തെ ഇറക്കി സെക്രട്ടറിയെറ്റിന്റെ ചുമതലയും ട്രാഫിക്ക് ചുമതലയും അവര്‍ക്ക് നല്‍കുക. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിക്കുക നിരോധനാജ്ഞ നടപ്പിലാക്കുക തുടങ്ങി വിറളി പിടിച്ചു എന്തൊക്കെയോ തീരുമാനങ്ങള്‍ എടുക്കുകയാണ് സര്‍ക്കാര്‍. സമരം ഇതിനകം വിജയിച്ചു എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. പോലീസിനെയും പട്ടാളത്തെയും അതിജീവിച്ച് ഈ സമരം എന്ത് വില കൊടുത്തും വിജയിപ്പിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. അതിനു വേണ്ടി ജീവന്‍ വരെ നല്കാന്‍ തയ്യാറായി തന്നെയാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ അവിടേക്ക് പോകുന്നത്. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു സമരത്തെ നേരിടുമ്പോള്‍ വേണമെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു സര്‍ക്കാരിനെ ഒരുക്കങ്ങളെ പരാജയപ്പെടുത്താനും അതിജീവിക്കാനും സമരക്കാര്‍ക്ക് കഴിയും എന്ന് സര്‍ക്കാര്‍ മറക്കരുത്. സമരത്തെ തെരുവില്‍ നേരിടാന്‍ ആണ് ഒരുക്കമെങ്കില്‍ ഒരു തെരുവ് യുദ്ധത്തിനു സമരക്കാരും തയ്യാറാണ്. സമാധാനപരമായി നടത്തുന്ന ഈ സമരത്തെ ചോരയില്‍ മുക്കികൊല്ലാമെന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വ്യാമോഹമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് വരും ദിവസങ്ങള്‍ നിങ്ങള്‍ക്ക് കാട്ടി തരും. സമര സഖാക്കള്‍ക്ക് ഒരിക്കല്‍ കൂടി നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുന്നു...
Posted on: Fri, 09 Aug 2013 19:36:39 +0000

Trending Topics



Recently Viewed Topics




© 2015