സ്ക്രീന്‍ ഓണ്‍ ഗ്രീന്‍ - TopicsExpress



          

സ്ക്രീന്‍ ഓണ്‍ ഗ്രീന്‍ -അഥവാ പച്ചപ്പിലൊരു വെള്ളിത്തിര ==================================================== എന്താ കാര്യമെന്ന് ആരും ഞെട്ടണ്ട , ഇവിടെ കിട്ടിയ ഒരു ചാന്‍സില്‍ വിശാല സുന്ദരമായ ആകാശത്തിനു കീഴെ തുറന്ന വായു ശ്വസിച്ചു കൊതുകുകടിയും കൊണ്ട് സിനിമ കണ്ട കഥയാ ;) വേനല്‍ക്കാലം ആസ്വദിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് ഇവിടുള്ളവര്‍ -വേറൊന്നും കൊണ്ടല്ല -8 മാസത്തോളം നീളുന്ന തണുപ്പ് കാലം ആരെക്കൊണ്ടും വേനലിനെ സ്നേഹിപ്പിക്കും. സാധാരണ ഗതിയില്‍ ഇന്ത്യക്കാര്‍ എന്ത് ചെയ്യുമെന്നാല്‍ തണുപ്പുകാലത്ത് തണുക്കുന്നത് കാരണവും , ചൂട് കാലത്ത് വിയര്‍ക്കുന്നത് കാരണവും ദേഹം അനങ്ങുന്ന ഒരു പരിപാടിക്കും അധികം പോകാതെ വീട്ടില്‍ സിനിമയും കണ്ടിരിക്കും. ഇവിടുള്ളവര്‍ ഓരോ വര്‍ഷവും കാലാവസ്ഥയില്‍ ഇത്രയും വലിയ വ്യതിയാനം സംഭവിക്കുന്നത് കൊണ്ടുതന്നെ കഴിയുന്നത്ര മഞ്ഞുകാലത്ത് അതിനു പറ്റിയ indoor കാര്യങ്ങളും , വേനല്‍ക്കാലത്ത് പറമ്പിലും കുളത്തിലും മലയിലും ഒക്കെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും ചെയ്യും :) അങ്ങനെയുള്ള ഒരു ശ്യാമ സുന്ദര മനോഹരമായ ദിവസം പതിവ് പോലെ ഫുഡടിക്കല്‍ എന്ന നല്ല ഉദ്ദേശ്യവുമായി ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് എത്തിയതായിരുന്നു. അന്യനാട്ടില്‍ സുഹൃത്തുക്കള്‍ എത്ര വലുതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല - സുഹൃത്തുക്കളുടെ മക്കള്‍ എന്‍റെ മകനു സ്വന്തം ചേച്ചിയും അനിയത്തിയും ചേട്ടനും ഒക്കെയാകുന്ന കാഴ്ചകള്‍ കാണുമ്പോള്‍ കുഞ്ഞിലെ കസിന്‍സിനെ കാണാന്‍ നമ്മള്‍ കാത്തിരുന്നത് ഓര്‍മ്മ വരും. കുട്ടികള്‍ കളിച്ചു തിമിര്‍ക്കുമ്പോള്‍ ആണ്, കൂട്ടുകാരി അടുത്തൊരിടത്ത് ഫ്രീ ആയിട്ട് കുട്ടികള്‍ക്കുള്ള സിനിമ കാണിക്കുന്നുണ്ട് -പോയാലോ എന്നൊരു ഐഡിയ ഇട്ടത് . an idea can change ur life എന്നാണല്ലോ - അപ്പോള്‍ തന്നെ എല്ലാരും പോകാന്‍ ചാടിത്തുള്ളിയിറങ്ങി. ഇന്നാട്ടില്‍ ആയാലും ഫ്രീ എന്ന് കണ്ടാല്‍ നമുക്കൊരു ആക്രാന്തം തോന്നും എന്നത് സത്യാണ് , പക്ഷെ നമുക്ക് മാത്രമല്ലാട്ടാ എല്ലാ മനുഷ്യനും സൌജന്യം എന്നതൊരു മായാ മരീചിക തന്നെയാണ് ;) പോകും വഴി കുഞ്ഞിനെ പറഞ്ഞു കൊതിപ്പിച്ചു - മോനൂസാ നമ്മളേ വല്യേഏഏഏ സ്ക്രീനില്‍ മൂവി കാണാന്‍ പോകുവാണ് ട്ടാ. സ്പൈടെര്‍ മാന്‍ തിയറ്ററില്‍ കണ്ട ഓര്‍മ്മയില്‍ കുഞ്ഞു ആകെ ത്രില്‍ഡായി - അമ്മാ സ്പൈടെര്മാന്‍ ? പോപ്‌ കോണ്‍ ? ഈശ്വരാ പെട്ടു !!!! ഇതമ്മാതിരി സിനിമ കാണുന്ന സ്ഥലമല്ലാന്നു എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് കന്ഫ്യു അടിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ ആ വിശാലമായ പച്ചപ്പുല്ല് വിരിച്ച പാര്‍ക്കില്‍ എത്തി. അടുത്ത് കൂടി ഒരു അരുവി ഒഴുകുന്നുണ്ട്. സാധാരണ രീതിയില്‍ ഇവിടെ കാണപ്പെടുന്ന അരുവികള്‍ക്കും തടാകത്തിനും ഒക്കെ ഒരു വൃത്തിയും ഭംഗിയും ഉണ്ടാകും. പക്ഷെ, ഈ കണ്ടതിനു അത്ര അങ്ങട് ഭംഗി തോന്നീല്ല -എന്തൊക്കെയോ ഒഴുകിപ്പരന്നത് പോലെ ജലോപരിതലം. പിന്നീടാണ്‌ ശരിക്കും ഞെട്ടിയത്! ഞാന്‍ നേരത്തെ നീട്ടിപ്പിടിച്ചു വല്യേഏഏഎ പറഞ്ഞ സ്ക്രീന്‍ - ഒരു വലിയ ബ്ലാക്ക്‌ ബോര്‍ഡ് വലുപ്പത്തില്‍ ഒരു സാധനം :( ഇതില്‍ കാണുന്നതിലും ഭേദം പ്രോജെക്ടറില്‍ വീട്ടില്‍ കാണുന്നതല്ലേ എന്നൊരു ചിന്ത എല്ലാര്ക്കും തോന്നി (പ്രോജെക്ടറില്‍ വല്ലോരുടെം വീട്ടില്‍ എന്ന് തിരുത്തി വായിക്കുക :p ) . കുട്ടികള്‍ക്ക് പക്ഷെ അമ്മാതിരി വിഷമം ഒന്നും തോന്നിയില്ല - സിനിമ സിനിമ എന്നുത്സാഹിച്ചു ബഹളം വെക്കുന്ന അവരെ കണ്ടപ്പോള്‍ ഇനിയിപ്പോള്‍ വീട്ടില്‍ പോകാമെന്ന് പറഞ്ഞു പ്രശനം ആകുന്നതിനേക്കാള്‍ നല്ലതാണല്ലോ ഇവിടെയിരുന്നു കാണുന്നതാണല്ലോ ...... പോരാത്തേന് അടുത്തൊരു ഊഞ്ഞാലും സ്ലൈഡ് ഉം . സിനിമ തുടങ്ങാന്‍ പോകുന്നതെ ഉണ്ടായിരുന്നുള്ളൂ എങ്കിലും സാമാന്യം നല്ല തിരക്ക് ഉണ്ട് - അപ്പോഴാണ് അക്കിടി പറ്റിയെന്നു എല്ലാര്ക്കും മനസിലായത്. അവിടെ വന്നവരൊക്കെ ഇരിക്കാനും കിടക്കാനും പുതയ്ക്കാനും ഒക്കെ എടുത്തിട്ടാ വന്നിരിക്കുന്നത് . നല്ലസ്സല്‍ വലുപ്പത്തിലുള്ള കൊതുകുകള്‍ സരിഗമ പാടി വലം വെയ്ക്കുന്നുമുണ്ട്. ചെറു നനവുള്ള പുല്ലില്‍ ഇരിക്കാനും വയ്യ, കുട്ടികളെയും എടുത്തു കൊതുകിനെ സത്കരിച്ചു നില്‍ക്കാനും വയ്യ എന്ന അവസ്ഥയില്‍ നമ്മളും! അവിടെ ഇരിക്കുന്നവര്‍ കൊതുകിനെ ഓടിക്കാന്‍ ക്രീം പുരട്ടുന്നു, സ്പ്രേ അടിക്കുന്നു, ചമ്രം പടിഞ്ഞിരുന്നതില്‍ സുഖം പോരാഞ്ഞു തലയിണയില്‍ ചാരി കിടക്കുന്നു - ഹോ , ഇവര്‍ക്കൊന്നും ഒരു പണീമില്ലേ വീട്ടില്‍ എന്നാകെ അസൂയപ്പെട്ട് മലയാളത്തില്‍ കുശുംബ് പറയാനല്ലാതെ വേറൊന്നിനും കഴിഞ്ഞില്ല :( . ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വിവരം അറിയും ഹും! സിനിമ തുടങ്ങിയപ്പോള്‍ തന്നെ ഈ നില്‍പ്പ് ശരിയാകൂല്ലാന്നു മനസിലാക്കിയ ഞങ്ങള്‍ ബുദ്ധിമാന്മാര്‍ നേരെ സ്ക്രീനിനു മറുവശത്തു പോയി അവിടെയിട്ടിരുന്ന ബഞ്ചുകളില്‍ ഇരിപ്പുറപ്പിച്ചു. വശം തിരിഞ്ഞു കണ്ടാല്‍ എന്താ എല്ലാം എല്ലാര്ക്കും മനസിലായി -അത് പോരെ? അല്ലാ പോരെന്നു ? അങ്ങനെ അച്ഛനും മോനും കൂടി ലെഗോസ് കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന ഫോട്ടോയാണ് ട്ടാ താഴെ :) (പിന്കുറിപ്പ് : ഈ കഥ പറഞ്ഞതിന്‍റെ ഉദ്ദേശം - പണ്ടത്തെ വേറൊരു കഥ പറയുക എന്നതായിരുന്നു... വര്‍ത്തമാനം പറഞ്ഞു ഭൂതത്തിലേക്ക് പോകാന്‍ ഒത്തില്ല!! :p )
Posted on: Thu, 31 Jul 2014 17:24:16 +0000

Trending Topics



Recently Viewed Topics




© 2015