ഹരിതവനം സമ്മേളനം ഭാഗം - TopicsExpress



          

ഹരിതവനം സമ്മേളനം ഭാഗം നാല് സത്യന്‍ ബുക്ക്‌ലാന്ടിന്റെ കൂടെ വന്ന നാണുചേട്ടന്‍ ഗ്രാഫടിങ്ങിനെക്കുറിച്ചു വിശതമായി ക്ലാസ് എടുക്കുകയുണ്ടായി പിന്നീട് ഗോപുചെട്ടന്റെ Gopu Kodungallur സരസമായ ക്ലാസ് ആയിരുന്നു എല്ലാവരെയും ചിരിപ്പിച്ചുകൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തി പ്രത്യേക ശൈലിയില്‍ ക്ലാസ് എടുക്കാനുള്ള ഗോപുചെട്ടന്റെ പാഠവം ഒന്ന് വേറെ തന്നെയാണ് അപ്പോഴേക്കും നമ്മുടെ ഗ്രൂപ്പിലെ പ്രധാന അതിഥി എല്ലാവരും ആകാംഷയോടെ യോടെ കാത്തുനിന്നിരുന്ന സുധീഷ്‌ Sudhish Guruvayoor എത്തിച്ചേര്‍ന്നു ഷാര്‍ജയില്‍ നിന്നും തലേ ദിവസം ഫ്ലൈറ്റ് ഇറങ്ങിയ ഉടനെ അദ്ദേഹം ഗോപുചെട്ടന്റെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു ഞാനുമായും സംസാരിച്ചു തീര്‍ച്ചയായും സകുടുംബം എത്താം എന്നും പറഞ്ഞിരുന്നു അദ്ദേഹം വാക്ക് പാലിച്ചു പറഞ്ഞ സമയത്ത് തന്നെ എത്തിച്ചേര്‍ന്നു അടുക്കളത്തോട്ടത്തോടു സുധീഷിനുള്ള താല്പര്യം ഇതില്‍ നിന്നും മനസ്സിലാക്കാം , ഹരിതവനംഗ്രൂപ്പിന്റെ നായകന്‍ ബെന്നി ജെയിംസ് സ്വാഗതം പറഞ്ഞതോടെ സമ്മേളനം ആരംഭിച്ചു അദ്യക്ഷന്‍ മാപാല നാരായണന്‍ കുട്ടിആയിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വണ്ടിപെരിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ജി വിജയനന്ദന്‍ പലദേശങ്ങളില്‍ നിന്നും വന്ന ടീമങ്ങളെ കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു എന്നും ഇത്രയും പേര്‍ ഈ ഹരിതവനത്തില്‍ എത്തിചെര്‍ന്നപ്പോള്‍ ഇതിന്‍റെ പ്രസക്തി വളരെ കൂടുതല്‍ ആണെന്നും പറയുകയുണ്ടായി നമുക്ക് എല്ലാ ആശംസകളും നല്‍കിയാണ്‌ അദ്ദേഹം ഉദ്ഘാടനം ചെയ്തത് പിന്നീട് ഫാം ടൂറിസം കേരളത്തില്‍ എന്നാ വിഷയത്തെ ആസ്പതമാക്കിമാക്കി N.S, ജോഷ്‌ (farm superintedent state vegetablefarm,vandiperiyar) ന്‍റെ ക്ലാസ് ആയിരുന്നു വിശതമായ ക്ലാസ് ആയിരുന്നു അത് . മുന്‍പ് കൃഷി ഓഫീസര്‍ കൂടി ആയിരുന്ന ജോഷ്‌ കൃഷി കാര്യങ്ങള്‍ കൂടി അതിനൊപ്പം പറയുകയുണ്ടായി അങ്ങങ്ങള്‍ക്കൊക്കെ വളരെ പ്രയോജനപ്രതമായ ക്ലാസ് ആയിരുന്നു അദ്ധെഹത്തിന്റെത് അടുക്കളത്തോട്ടം ഷാര്‍ജ എന്നല്ല uae മലയാളികളുടെ അഭിമാനമായ സുധീഷ്‌ ഗുരുവായൂരിനെയും നമ്മുടെ ഗ്രൂപ്പിന്റെ മാണിക്യമായ ഗോപു കൊടുങ്ങല്ലൂരിനെയും ആദരിക്കുന്ന ചടങ്ങും അവിടെ നടക്കയുണ്ടായി സുധീഷു ഗുരുവായൂരിനെ നമ്മുടെ അഡ്മിന്‍ Kiran Krishna യും , ഗോപുചെട്ടനെ നമ്മുടെ മെമ്പര്‍ Kumar Upasana കുമാറും പൊന്നാട അണിയിച്ചു ആദരിക്കയുണ്ടായി ഷാര്‍ജയിലെ കൃഷി അനുഭവങ്ങളെക്കുറിച്ച് സാധീഷ് വിശതമായി തന്നെ പറയുകയുണ്ടായി മണലാരണ്യത്തില്‍ ഇത്രയും മനോഹരമായി കൃഷി ചെയ്യുന്ന വിവരണം കേട്ടപ്പോള്‍ അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ എന്തെളുപ്പം എന്നു തോന്നിപ്പോയി അംഗങ്ങളുടെ കൂട്ടായ്മയിലെ അനുഭവങ്ങള്‍ പങ്കു വെക്കലായിരുന്നു പിന്നീട് എല്ലാ അംഗങ്ങളും തനിക്കു ഈ കൂട്ടായ്മയില്‍ വന്നതില്‍ നിന്നും കിട്ടിയ അനുഭവം പങ്കു വെച്ചു ഹരിത വനം ടീം അങ്ങങ്ങളോടു എല്ലാവര്ക്കും നല്ലതേ പറയാനുണ്ടായിരുന്നുല്ലോ ചില നിര്‍ദേശങ്ങള്‍ ചില മെമ്പര്‍മാര്‍ അഡ്മിന്‍ പാനലിനോട് പറയുകയുണ്ടായി തീര്‍ച്ചയായും അഡ്മിന്‍ പാനല്‍ അത്തരം നിര്‍ദേശങ്ങള്‍ അന്ഗീകരിക്ക തന്നെ ചെയ്യും പിന്നീട് അംഗങ്ങളുടെ കലാപരിപാടികള്‍ ആയിരുന്നു സുധീഷ്‌ ഗുരുവായൂരിന്റെ അമ്മയായിരുന്നു ഉദ്ഘാടന കവിത ആലപിച്ചത് അടുക്കളത്തോട്ടം മെമ്പര്‍മാര്‍ കലാപരിപാടികളിലും ഒട്ടും മോശമല്ല എന്നു തെളിയിച്ചുകൊണ്ടായിരുന്നു കലാപരിപാടികള്‍ Murali Murukkumthara നല്ല ഒരു കവി കൂടി ആണെന്ന് തെളിയിച്ചു Sathyan Bookland നല്ല ഒരു സംവിധായകനും അഭിനെതാവും അതിലുപരി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും കുട്ടികളുടെ കൂടെ പാട്ട് പാടി അവരെ സന്തോഷിപ്പിക്കുന്നതിലും അദ്ദേഹം മികവുകാട്ടി ഉല്‍സ വാന്തരീക്ഷം തന്നെ ആയിരുന്നു അവിടെ ലുക്ക് മാന്‍ പട്ടാമ്പി Othayothsasi Sasi എല്ലാവരുടെയും പേര്‍ എടുത്തു പറയുന്നില്ല അവരെല്ലാം പലവിധം പരിപാടികള്‍ അവതരിപ്പിച്ചു രാത്രി എല്ലാവര്‍ക്കും ഭക്ഷണം നമ്മുടെ പ്രിയങ്കരനായ സത്യന്‍ ബുക്ക്‌ ലാന്‍ഡ്‌ ന്‍റെ സ്നേഹ സമ്മാനമായിരുന്നു ബെന്നിയോടെ നിര്‍ബന്ധിച്ചു വാങ്ങിയെടുത്ത അവസരം സുഭിക്ഷമായ ഹരിതവനം സ്പെഷ്യല്‍ ബിരിയാണി തന്നെ ഞങ്ങള്‍ക്ക് ആസ്വതിക്കാന്‍ കഴിഞ്ഞു പലരോടും നന്ദി പറയാനുണ്ട് മൂന്നു ദിവസത്തെ കൂട്ടായ്മ സുഗമമായി നടത്തുന്നതിനു ഹരിതവനം ടീം വളരെ നല്ല സഹായങ്ങള്‍ ചെയ്തു തന്നു നമ്മുടെ മെമ്പര്‍മാരില്‍ പലരും പേരെടുത്തു പറയുന്നില്ല വളരെ നല്ല നിര്‍ദേശങ്ങള്‍ തന്നും കൂടെ എല്ലാ സഹായങ്ങള്‍ക്കും ഒക്കെ ഉണ്ടായിരുന്നു നമ്മുടെ കൂട്ടായ്മക്ക് നമ്മോടൊപ്പം ഉണ്ടായിരുന്ന സീതമ്മാള്‍ ,അമൃത, എന്നിവര്‍ക്കും കൂട്ടായ്മക്ക് വന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി നാളെ ഹരിതവനത്തോട് വിട facebook/groups/adukkalathottam/permalink/309863575841293/ ഭാഗം 1 facebook/photo.php?fbid=674663635937042&set=gm.310229895804661&type=1&theater ഭാഗം രണ്ടു facebook/photo.php?fbid=674994299237309&set=gm.310491135778537&type=1&theater ഭാഗം മൂന്നു facebook/photo.php?fbid=675380959198643&set=gm.310803732413944&type=1&theater ഭാഗം നാല്
Posted on: Fri, 04 Jul 2014 02:02:13 +0000

Trending Topics



Recently Viewed Topics




© 2015