231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher - TopicsExpress



          

231.INTERSTELLAR(ENGLISH,2014),|Sci-Fi|,Dir:-Christopher Nolan,*ing:-Matthew Mc Coughney,Michael Caine. HIGH SPOILER ALERT(ഈ സിനിമയെ കുറിച്ചുള്ള ആധികാരിക പോസ്റ്റ്‌ ഒന്നും അല്ല ഇത്.പകരം കുറച്ചു വായനയിലൂടെ സിനിമയെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്നേ ഉള്ളു.സങ്കീര്‍ണം ആയ പലതും നല്ല രീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ലേഖനങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.) ”Do not go gentle into that good night, old age should burn and rage at close of day. Rage, rage against the dying of the light.” Dr.Brand പലപ്പോഴും ചിത്രത്തില്‍ പറയുന്ന Dylan Thomas ന്‍റെ വരികളില്‍ തന്നെ ഈ ചിത്രത്തെക്കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കും.കാരണം ഈ ചിത്രം അവതരിപ്പിക്കുന്ന Science concepts മനസ്സിലാക്കാന്‍ അധികം പ്രയാസം ഇല്ലെങ്കിലും കൂടുതലും ബി\ശാസ്ത്രത്തിന്റെ ഭാവന എന്ന് വിളിക്കവുന്നവയാണ് പലതും.മറ്റൊരു concept ഇത്രയും ശക്തമായി അവതരിപ്പിക്കപ്പെടുന്നില്ലെങ്കില്‍ വിശ്വസിക്കാവുന്ന ഒന്ന്.പ്രപഞ്ച രഹസ്യങ്ങള്‍ അങ്ങനെ ആണല്ലോ പലപ്പോഴും.എന്തായാലും Interstellar എന്ന സിനിമയുടെ റിവ്യൂ എന്നതിലും ഉപരി ഒരു വിശദീകരണം ആണ് ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.അത് കൊണ്ട് Spoiler Alert പലയിടത്തും കൊടുക്കുന്നു. പ്രകൃതിയില്‍ നടന്ന ചില ദുരിതങ്ങള്‍ കാരണം ഭൂമിയില്‍ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നു.പണത്തിനും മീതെ പ്രകൃതി മനുഷ്യനുമായി പോരാടുന്ന ഒരു അവസ്ഥ ആണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.കൂപ്പര്‍ തന്‍റെ മക്കളും ആയി താമസിക്കുന്നു.പഴയ NASA യുടെ പൈലറ്റ്‌ ആയിരുന്നു.ഭക്ഷ്യ ക്ഷാമം മനുഷ്യനെ ശാസ്ത്ര പുരോഗതിയില്‍ തുരങ്കം വയ്ക്കുന്നു.ഭക്ഷണം കണ്ടെത്താന്‍ വേണ്ടി ആ പണം ഉപയോഗിക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ് മനുഷ്യ രാശി.ഇപ്പോള്‍ കര്‍ഷകന്‍ ആയി ജീവിതം നയിക്കുന്ന കൂപ്പര്‍ എന്നാല്‍ മകളായ മര്‍ഫിയുടെ ശാസ്ത്രത്തോട്‌ ഉള്ള താല്‍പ്പര്യം കാണുന്നു.അവളുടെ മുറിയില്‍ ഇടയ്ക്ക് നടക്കുന്ന പ്രതിഭാസത്തെ ഒരു പ്രേതാത്മാവായി കാണുന്നു.എന്നാല്‍ അതിനു പിന്നില്‍ ശാസ്ത്രീയം ആയി എന്തോ ഉണ്ടെന്നു മനസ്സിലാക്കുന്ന കൂപ്പര്‍ gravity anomaly അതില്‍ കാണുന്നു.(ഒരു ഗ്രഹത്തിന് ഉള്ള ഗുരുത്വാകര്‍ഷണം ചിലപ്പോള്‍ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ കണക്കാക്കാം.എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുരുത്വാകര്‍ഷണം ഉണ്ടെങ്കില്‍ പോസിറ്റീവ് എന്ന് മറിച്ചാണെങ്കില്‍ നെഗറ്റീവ് എന്നും വിളിക്കാം). കൂപ്പറിന്റെ അന്വേഷണങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്നത് അതി രഹസ്യമായി NASA നടത്തുന്ന ഒരു പരീക്ഷണ ശാലയിലേക്ക് ആണ്.മനുഷ്യ രാശിയെ രക്ഷിക്കാന്‍ വേണ്ടി Dr.Brand ഉം കൂട്ടരും നടത്തുന്ന ശ്രമങ്ങളിലേക്ക്.കൂപ്പറിനെ അവര്‍ ക്ഷണിക്കുന്നു.ഒരു യാത്രയാണ് അവരുടെ ലക്‌ഷ്യം.They എന്ന് വിളിക്കുന്ന അജ്ഞാതര്‍ നിര്‍മ്മിച്ച Wormholeലൂടെ ഉള്ള ഒരു യാത്ര.(Wormhole:-ഒരു സാങ്കല്‍പ്പിക space time ആണത്.ഒരു കുറുക്കു വഴി എന്ന് പറയാം ഈ തുരങ്കത്തെ.ഇവിടെ സ്പേസ്-സമയം എന്നിവയാണ് കണക്കില്‍ എടുക്കുന്നത്.നമ്മള്‍ ദൂരത്തെ 3 dimensional ആയി ആണ് കണക്കാക്കുന്നത്.ഈ ത്രിമാന ദൂരത്തെ അളക്കാന്‍ Euclidean distance formula യ്ക്ക് കഴിയും.അത് ഇങ്ങനെ ആണ് ത്രിമാനസ്വഭാവം കാണിക്കുമ്പോള്‍. d(p, q) = \sqrt{(p_1 - q_1)^2 + (p_2 - q_2)^2+(p_3 - q_3)^2}..ഇവിടെ p,q എന്നിവ യഥാക്രമം രണ്ടു വശത്തും ഉള്ള ബിന്ദുക്കള്‍ ആണ്.) എന്നാല്‍ theoretical ആയ നാലാമതൊരു dimension കൂടി ഉണ്ട്.അത് കൊണ്ട് തന്നെ ആ Wormhole രണ്ടു ലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്ന് വേണമെങ്കില്‍ പറയാം.കൂപ്പര്‍ ബ്രാണ്ടിനെ കാണുന്നതിനു മുന്‍പ് തന്നെ പതിമൂന്നോളം ആളുകള്‍ ഇതേ ഉദ്യമവും ആയി പോയിട്ടുണ്ട്.ഇനി ഉദ്യമം.അതിനെ രണ്ടായി അവതരിപ്പിക്കാം.ഒന്നിനെ Plan A എന്നും അടുത്തതിനെ Plan B എന്നും. Plan A:-കൂപ്പര്‍ അടങ്ങുന്ന Endurance ടീം തങ്ങളുടെ യാത്ര നടത്തുമ്പോള്‍ ബ്രാന്‍ഡ് തന്‍റെ നാല്‍പ്പതു വര്ഷം ആയി ഉത്തരം കണ്ടെത്താന്‍ നടത്തുന്ന അതിസങ്കീര്‍ണമായ സമസ്യയ്ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.അത് കണ്ടെത്തിയാല്‍ മനുഷ്യരാശിക്ക് അഞ്ചാമതൊരു dimension ഉപയോഗപ്പെടുത്താന്‍ സാധിക്കും.ഗുരുത്വാകര്‍ഷണം ആണ് അവിടെ അഞ്ചാമത്തെ dimension ആയി സങ്കല്‍പ്പിക്കുന്നത്.അതിലൂടെ NASA യ്ക്ക് ബാക്കി ഉള്ള മനുഷ്യ രാശിയെ നോഹയുടെ പെട്ടകം എന്നത് പോലെ മറ്റു ലോകങ്ങളിലേക്ക് കൊണ്ട് പോകാന്‍ സാധിക്കും. Plan B:-NASA വികസിപ്പിച്ചെടുത്ത embryo മനുഷ്യവാസം ഉള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുക.അവിടെ പുത്തന്‍ ഒരു ജീവരാശിയെ വളര്‍ത്തുക എന്നതാണ്.അതായത് ആ ഉദ്യമം Endurance ടീമില്‍ ഉള്ളവരില്‍ നിക്ഷിപ്തം ആണ്.പ്ലാന്‍ A പരാജയപ്പെട്ടാല്‍ മാത്രം ആണ് പ്ലാന്‍ B യിലേക്ക് പോകൂ എന്ന് ചുരുക്കം. എന്നാല്‍ പിന്നീട് Plan A നടക്കാന്‍ സാധ്യത ഇല്ലാത്ത ഒന്നാണ് എന്ന് കൂപ്പര്‍ ടൈം ഷിഫ്റ്റ്‌ മൂലം പ്രായം ആയ മകള്‍ മര്‍ഫി വഴി മനസിലാക്കുന്നു.ബ്രാണ്ടിന്റെ മകള്‍ അമേലി എന്നാല്‍ പ്ലാന്‍ A സംഭവ്യം ആകും എന്ന് വിശ്വസിക്കുന്നു.എന്നാല്‍ അതില്‍ വിശ്വാസം ഇല്ലാതിരുന്ന കൂപ്പര്‍ TARS എന്ന യന്ത്ര മനുഷ്യനെ ബ്ലാക്ക് ഹോളിലേക്ക്‌ അയക്കുന്നു.അതില്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു.ബ്രാണ്ടിന്റെ equation നു വേണ്ടിയ എന്തെങ്കിലും data ലഭിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അത്.എന്നിട്ട് കൂപ്പര്‍ സ്വയം Endurance ന്‍റെ ഭാരം കുറയ്ക്കാന്‍ ആയി സ്വയം ആ പേടകത്തില്‍ നിന്നും പുറത്തേക്കു പോകുന്നു.അമേലിയയെ പ്ലാന്‍ B നിര്‍വഹിക്കാന്‍ വേണ്ടി കൂപ്പര്‍ അവിടെ രക്ഷിക്കുന്നു. പക്ഷേ കൂപ്പര്‍ എത്തി ചേര്‍ന്നത്‌ Tesseract ല്‍ ആയിരുന്നു.(Tesseract:-ഒരു ചതുരവും ക്യൂബും എങ്ങനെ വ്യതസ്തപ്പെട്ടിരിക്കുന്നോ അത് പോലെ തന്നെ ആണ് ക്യൂബും Tesseract ഉം തമ്മില്‍ ഉള്ള വ്യത്യാസവും.ഇത് ചുരുക്കത്തില്‍ 4 dimensional ആണെന്ന് പറയാം .ക്യൂബിന് 6 മുഖങ്ങള്‍ ഉള്ളപ്പോള്‍ Tesseract നു എട്ടു മുഖങ്ങള്‍ ഉണ്ടാകും എന്ന് ചുരുക്കം).Wormhole ല്‍ ഈ Tesseract നിര്‍മ്മിച്ചത്‌ നേരത്തെ They എന്ന് ബ്രാന്‍ഡ് വിളിച്ച അതെ ആളുകള്‍ ആണ്.ആ യാത്ര കൂപ്പരിനെ കൊണ്ടെത്തിച്ചത് മകളുടെ മോറിയിലേക്ക് ആണ്.ഭാവിയില്‍ ഉള്ള കൂപ്പര്‍ ഭൂതക്കാലത്ത് ഉള്ള മ്മകള്‍ മര്‍ഫിയെ അവിടെ കാണുന്നു.നേരത്തെ അവര്‍ വിശ്വസിച്ച പ്രേതാത്മാവ് ഭാവിയില്‍ ഉള്ള കൂപ്പര്‍ ആണെന്ന് മനസ്സിലാകുന്നു. അയാള്‍ പോകാന്‍ നേരം മകള്‍ക്ക് സമ്മാനിച്ച വാച്ചിലൂടെ മോര്‍സ് കോഡ് ഉപയോഗിച്ച് Dr.ബ്രാന്‍ഡ് തന്‍റെ equation ല്‍ തെറ്റ് പറ്റിയ സ്ഥലങ്ങള്‍ ശരിയാക്കുന്നു.ഒരു 5 dimensional ലൂടെ മനുഷ്യ രാശിക്ക് മറ്റുള്ള ലോകത്തിലേക്ക്‌ പോകാന്‍ ഉള്ള വഴികള്‍ അതിലൂടെ ലഭിക്കുന്നു.അതിനു ശേഷം അവിടെ നിന്നും നിലം പതിക്കുന്ന കൂപ്പര്‍ ഭൂമിയില്‍ എത്തുമ്പോഴേക്കും 124 വയസ്സില്‍ ആയിരുന്നു.മകള്‍ മര്‍ഫി മരണക്കിടക്കയില്‍ ഉള്ള വൃദ്ധയും.ഒരിക്കലും സ്വന്തം മക്കള്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ അതില്‍ നിന്നും മാറി നില്‍ക്കണം എന്ന് മര്‍ഫി പറയുമ്പോള്‍ കൂപ്പര്‍ ആ മുറിയില്‍ നിന്നും പുറത്തു ഇറങ്ങുന്നു.തന്‍റെ ഇപ്പോള്‍ ഉള്ള തലമുറയെയും കണ്ടതിനു ശേഷം. ഇനി പ്രായ വ്യത്യാസം എങ്ങനെ വന്നു എന്നതിന്.പല ലോകത്തും രാത്രി-ദിനങ്ങള്‍ക്കുള്ള ദൈര്‍ഘ്യം വ്യത്യാസം ഉണ്ട്.അത് കൊണ്ട് തന്നെ മനുഷ്യന്റെ ഒരു ദിവസത്തിന് മറ്റു ലോകങ്ങളില്‍ ഉള്ള ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും.കൂപ്പറും കൂട്ടരും ആദ്യം ഇറങ്ങിയ സ്ഥലത്ത് തന്നെ അവരുടെ 21 ഭൂമി വര്‍ഷങ്ങള്‍ മാറിയിരുന്നു.പിന്നെ Dr.Mann നെ കാണുന്ന സ്ഥലത്ത് 53 ഓളം വര്‍ഷവും. ഇനി They എന്ന് വിളിക്കപ്പെട്ടവരെ കുറിച്ച്.അവര്‍ ഒരു എലിയന്‍ ആയിരിക്കും എന്നാണു ബ്രാണ്ടും കൂട്ടരും കരുതിയിരുന്നത്.എന്നാല്‍ അവസാനം മനസ്സിലാകും അതും ഭാവിയില്‍ ഉള്ള മനുഷ്യര്‍ ആയിരുന്നു എന്ന്.ബ്രാന്‍ഡും കൂട്ടരും മനുഷ്യ രാശിയും ആയി ബന്ധപ്പെടാന്‍ വേണ്ടി മറ്റൊരു വര്‍ഗ്ഗം ശ്രമിക്കുന്നു എന്ന് കണ്ടെത്തുന്നു.എന്നാല്‍ അത് 5th dimension(ഗുരുത്വാകര്‍ഷണം ഉളപ്പടെ ഉള്ള) തന്ത്രങ്ങള്‍ സ്വായതം ആക്കിയ ഭാവിയിലെ മനുഷ്യര്‍ ആയിരുന്നു.കൂപ്പര്‍ പിന്നീട് ഇറങ്ങുന്ന Tesseract നിര്‍മ്മിച്ചത്‌ അവര്‍ ആയിരുന്നു.കൂപ്പര്‍ വഴി മര്‍ഫി അങ്ങനെ മനുഷ്യ രാശിയില്‍ ബാക്കി ഉള്ളവരെ രക്ഷിക്കാന്‍ ഉള്ള ഉദ്യമത്തില്‍ ഭാഗം ആകുന്നു.(അവസാന രംഗങ്ങളില്‍ അത് മനസ്സിലാകും).ചുരുക്കത്തില്‍ Tesseract എന്നുള്ളത് ത്രിമാനസ്വഭാവം ഉള്ളതിനെ 5th dimensional ആക്കി മാറ്റുന്ന ഒന്നായി മാറുന്നു.കൂപ്പര്‍ ഉള്‍പ്പടെ Saturn നെ വലം വയ്ക്കുന്ന ആ ഉദ്യമത്തില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്ന ടൈം ഷിഫ്റ്റ്‌ ആണ് ഇതിനു കാരണം.പക്ഷെ ഇതില്‍ ഒരു സംശയം വരുന്നുണ്ട്.പ്രത്യേകിച്ചും മനുഷ്യ രാശി എങ്ങനെ സ്വയം നശിക്കുന്നതില്‍ നിന്നും രക്ഷിച്ചു ഭാവിയിലേക്ക് ഉള്ള Tesseract ഉണ്ടാക്കി എന്ന്.ഒരു പക്ഷേ ഈ ചിത്രത്തില്‍ അതിനെ കുറിച്ച് വിശദീകരണം ഒന്നും കാണാത്തത് കൊണ്ട് അത് Endurance ടീമില്‍ ഉള്ള ആരെങ്കിലും ആകും എന്ന് കരുതാം. More reviews @ movieholicviews.blogspot
Posted on: Sat, 22 Nov 2014 07:49:32 +0000

Trending Topics



elaide, had to sit in a cramped train, then bus
It sure has been a glorious weekend for our little family! Johnny
Mohon bantuan dan doaNya teman-teman FB, mahasiswa Teknik Grafika
The truth can be hard to swallow, but its always best to embrace
PRAYER & FASTING: DAY 6 Widsom in Parenting All your children

Recently Viewed Topics




© 2015