Great comment by a Keralite about Kiss of love ചുംബന - TopicsExpress



          

Great comment by a Keralite about Kiss of love ചുംബന മത്സരത്തിനു പോകുന്നവരോട്..! സദാചാരം എന്നത് വ്യഭിചാരം എന്നതിനേക്കാള്‍ മോശമായ വക്കണോ? ചില മാധ്യമങ്ങളിലെ തലക്കെട്ടു വായിച്ചപ്പോള്‍ തോന്നിയ സംശയമാണ്...പിന്നെ ചില പുരോഗമന വാദികള്‍ പറയുന്നു സദാചാരം എന്നത് അവനവനു കിട്ടാത്തത് മറ്റുള്ളവന് കിട്ടുമ്പോള്‍ ഉണ്ടാകുന്ന അസൂയയില്‍ നിന്ന് ഉടലെടുക്കുന്ന അസുഖമാണെന്ന് , ഇവരോടായി ഒരു കൊച്ചു സംശയം കൂടി നിങ്ങളുടെ പെങ്ങളെ ഏതെങ്കിലും ഒരുത്തന്‍ അവളുടെ അനുവാദത്തോടെ ഉമ്മ വച്ചു എന്നിരിക്കട്ടെ നിങ്ങള്‍ അവനെ തല്ലുന്നത് അവളെ നിങ്ങള്‍ക്ക് കിട്ടാത്തതിലുള്ള അസൂയ കൊണ്ടാണോ? പിന്നെ മറ്റുള്ളവര്‍ എന്തിനു ഇടപെടുന്നു എന്നതിന് ഉള്ള ഉത്തരം അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നെങ്ങാന്‍ ഞാന്‍ പറഞ്ഞാല്‍ അപ്പൊ ചോദ്യം വരും, എന്തു സംസ്കാരം ഏതു സംസ്കാരം എന്നൊക്കെ ഇവരോട് പറയാന്‍ ഉള്ളത് നിങ്ങള്‍ ഏതു സംസ്കാരത്തെയാണോ ചോദ്യം ചെയ്യുന്നത് അല്ലെങ്കില്‍ ഏതു സംസ്കാരത്തെ ആണോ ആക്ഷേപിക്കുന്നത് ആ സംസ്കാരം ഒന്നുകൊണ്ടു മാത്രമാണ് 1)നിങ്ങള്‍ ചവറു കൂനയില്‍ ജനനം എടുക്കാതിരുന്നത്, 2)ഒരു ജനക്കൂട്ടത്തെ നോക്കി അച്ഛാ എന്നു വിളിക്കേണ്ടി വരാതിരുന്നത്‌ 3) അമ്മയുടെ പായയില്‍ അച്ഛനെ മാത്രം കാണാന്‍ കഴിഞ്ഞത് 4)ഭ്രൂണത്തില്‍ ജീവനോടുക്കേണ്ടി വരഞ്ഞത് 5)അച്ഛന്റെ മടിയില്‍ പേടി കൂടാതെ ഇരിക്കാന്‍ കഴിഞ്ഞത് 6)മരണം വരെ അച്ഛനെയും അമ്മയെയും ഒരുമിച്ച് കാണാന്‍ സാധിച്ചത് 7)മുലപ്പാലിന്റെ മാധുര്യം അറിഞ്ഞത് ഇങ്ങനെ ഇങ്ങനെ പറഞ്ഞു കഴിഞ്ഞാല്‍ തീരാത്തത്രയുണ്ട് എന്‍റെ ഭാരതത്തിന്റെ സംസ്കാരത്തിന്റെ സവിശേഷതകള്‍ എന്നു ഞാന്‍ അഭിമാനത്തോടെ പറയാനാഗ്രഹിക്കുന്നു,,, ഒന്ന് മറക്കരുത് സഹോദരിമാരെ മാനത്തിന് വിശപ്പിനേക്കാള്‍ വിലയുണ്ട് എന്നു വിശ്വസിച്ചിരുന്ന ഒരുപാട് അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക് പിന്മുറക്കാരാണ് നിങ്ങള്‍ പിന്നെ നിങ്ങളുടെ അവകാശങ്ങള്‍ ...അവകാശങ്ങള്‍ ഉണ്ട് നിങ്ങള്‍ക്ക് ജനിപ്പിച്ച മാതാ പിതാക്കള്‍ടെ മുന്നില്‍ അറപ്പ് കൂടാതെ ചളിപ്പു കൂടാതെ ചെയ്യാന്‍ മടിയില്ലാത്ത ഏതു കാര്യവും സമൂഹത്തില്‍ ചെയ്യാന്‍ അവകാശമുണ്ട്,, അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നിങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ചെയ്യുക, ഞാന്‍ അങ്ങിനെയാണ് ...പിന്നെ ന്യൂ ജനറേഷന്‍ എന്ന വാക്കിനു നാണമില്ലായ്മ എന്നൊരര്‍ത്ഥം ഞാന്‍ ഇത് വരെ പഠിച്ചിട്ടില്ല... പിന്നെ ഇതൊരു കാലം കടന്നു പോയ മദ്ധ്യ വയസ്കന്റെ അസൂയയുടെ വാക്കുകളല്ല നിങ്ങളുടെ അതേ തലമുറയില്‍ ജീവിക്കുന്ന, നിങ്ങള്‍ കാണിക്കുന്ന എല്ലാവിധ പോക്കിരിത്തരങ്ങളും കാണിച്ചു ജീവിക്കുന്ന (എന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ ) ഒരു ഇരുപത്തിആറു കാരന്റെതാണ് വിശപ്പിനു വേണ്ടി സമരം ചെയ്ത ഒരു തലമുറയുടെ പിന്മുറക്കാര്‍ നടു റോഡില്‍ ദാഹം തീര്‍ക്കാനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുന്നതിനു മുന്‍പ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും മുന്‍പ് DADY തന്ന POCKET MONEY എടുത്ത് ഒന്ന് നിവര്‍ത്തിപ്പിടിച്ചു നോക്കുക, അതില്‍ ചുക്കിച്ചുളിഞ്ഞ, ഒരുപാടു സമരങ്ങള്‍ നയിച്ചതിന്റെ പാരിധോഷികമായി പോലീസ് കാര്‍ സൌജന്ന്യമായി പല്ലൊക്കെ എടുത്തു കൊടുത്ത കവിളോട്ടിയ ഒരു കണ്ണടക്കാരന്‍ വൃദ്ധന്‍റെ പടമുണ്ട് അദ്ധേഹത്തിന്റെ കണ്ണില്‍ നിന്ന് ചോര പൊടിയുന്നുണ്ടോ എന്ന്......
Posted on: Thu, 06 Nov 2014 09:52:21 +0000

Trending Topics



Recently Viewed Topics




© 2015