KRRISH 3 - A MUST WATCH കൃഷ് 3... ഒരു - TopicsExpress



          

KRRISH 3 - A MUST WATCH കൃഷ് 3... ഒരു ഇന്ത്യന് സൂപ്പര് ഹീറോ ട്രൈലെര് കണ്ടു കഴ്ഞ്ഞ ആഴ്ച വരെ കാനുന്നില്ലനു വിചാരിച്ചതാണ്.. . ഒരു വീക്ക് മുന്പ് കൃഷ് വീണ്ടും കാണാന് ഇടയായി .. അങ്ങനെ ഹൃതിക് എന്ന താരത്തെ കാണുവാന് വേണ്ടി മാത്രം ആണ് കൃഷ് 3 കാണാന് കേറിയത്.. ഒട്ടും പ്രതീക്ഷ ഇല്ലാതെ... കേറുന്നതിനു മുന്പ് ഇംഗ്ലീഷില് കണ്ടിട്ടുള്ള എല്ലാ സൂപ്പര് ഹീറോസ് നെയും തിയേറ്റര് നു പുറത്തു അഴിച്ചു വെച്ച് തുറന്ന മനസ്സോടു കൂടിയാണ് കേറിയത്.. കൃഷ്.. സൂപ്പര് ഹീറോ നമുക്ക് ഉണ്ടോ എന്നുള്ള ചോദ്യത്തിന് ലോകത്തോടുള്ള നമ്മുട ഉത്തരം.. രാകേഷ് റോഷന് അഭിമാനിക്കാം.. ഇത്രയും മനോഹരമായ ഒരു സൂപ്പര് ഹീറോ സിനിമ ഇന്ത്യയില് ആദ്യമായ് ഒരുക്കിയതിനു... ഹൃതികിനും അഭിമാനിക്കാവുന്ന എന്നും ഓര്മയില് സൂക്ഷിക്കാവുന്ന ഒരു കഥാപാത്രം... കൃഷ്ണ അച്ഛനോടും ഭാര്യയോടും കൂടെ സുഖമായ് കഴിയുന്നു.. മറ്റൊരു ഇടത്ത് മാരകമായ വൈറസ് ജനങ്ങളിലേക്ക് പടര്ത്തി അതിനു ആന്റി ഡോട്ട് ഉണ്ടാകി ലോകം തന്നെ വെട്ടി പിടിക്കാന് ശ്രമിക്കുന്ന കാല് എന്നാ ഭീകരനായ സൈന്റിസ്റ്റ് ആയി വിവേക് ഒബ്രോയ്.. അതിനു കാലിനെ സഹായിക്കാന് കാല് തന്നെ ഉണ്ടാക്കിയ കുറെ mutants.. ആദ്യം അന്യ ദേശത്ത് വൈറസ് പടര്ത്തുന്ന ഇവര് പിന്നീട് മുംബൈയിലേക്ക് പ്രവര്ത്തനം മാറ്റുന്നു... അതിന്റെ ആന്റി ഡോട്ട് ഉണ്ടാകി കൂടുതല് കാശ് സംബാധിക്കം എന്നാ മോഹം ഇന്ത്യയില് നടക്കാതെ പോകുന്നു.. അതിന്റെ കാരണം തേടി കാല് mutants നെ ഇന്ത്യയിലേക്ക് അയക്കുന്നു.. പിന്നീട് കാല് ഉം കൃഷും തമ്മിലുള്ള പോരാട്ടമാണ് സിനിമ... ആദ്യം തന്നെ രാകേഷ് റോഷന് ഒരു സല്യൂട്ട് ... പടിഞ്ഞാറിനെ വെല്ലുന്ന രീതിയില് നമുക്കും നമ്മുടെ ബജറ്റ് കൊണ്ട് കിടിലന് ആയി തന്നെ സൂപ്പര് ഹീറോ സിനിമ ഇറക്കാന് കഴിയും എന്ന് ലോകത്തിനു കാണിച്ചു കൊടുത്തതിനു ... ഹൃതികു നെ കുറിച്ച് പറഞ്ഞാല് മതിയാകില്ല... അത്രക്ക് കിടിലന് ആയിടാണ് ഹൃതിക് ഇതില് ജീവിക്കുന്നത്.. അച്ഛന് കഥാപാത്രം ആയി തകര്പ്പന് പ്രകടനം നടത്തുമ്പോള് തന്നെ സൂപ്പര് ഹീറോ ആയും തകര്ക്കുന്നു.. ആദ്യ സീനില് ഷര്ട്ട് ഇല്ലാതെ കാണിക്കുന്ന ഹൃതികെ കണ്ടു അസൂയ പെടാത്തവര് ഉണ്ടാകില്ല.. ഒരു ഗ്രീക്ക് ദേവനെ ഓര്മിപ്പിക്കുന്ന സൌന്ദര്യം ഹൃതിക്കിനെ മറ്റു ഏതു ഇംഗ്ലീഷ് സുപെര്ഹീറോസ് ഇന്റെയും ഒപ്പം നിര്ത്തും.. പിന്നെ എടുത്തു പറയാന് ഉള്ളത് വിവേക് ഒബ്രോയ്.. വിവേക് ശരിക്കും ഞെട്ടിച്ചു കളഞ്ഞു... ആദ്യ പകുതിയില് വില്ലന് ഇന്റ്രോ മുതല് ഭൂരിഭാഗവും വിവേക് നിറഞ്ഞു നിന്ന് സിനിമയില്... പ്രിയങ്ക ചോപ്രക്ക് അതികം ഒന്നും ചെയ്യാന് ഇല്ല.. കങ്കണ ക്കാന് കൂടുതല് റോള് ഉള്ളത്.. അതും നന്നായി ചെയ്തു അവര്.. സാങ്കേതികമായി വളരെ മികച്ചു തന്നെ നില്കുന്നു.. mutants ആയിട്ടുള്ള action sequenc.. പിന്നെ വിവേക് ആയിട്ടുള്ളത് എല്ലാം കിടിലന് ആണ്.. അവസാന സീനുകളില് ട്രൈലെരില് കാണിക്കുന്ന പോലെ കൃഷ് സൂപ്പര് മാന് നെ പോലെ പറക്കുന്നതും മറ്റും കിടിലന് ആയി തന്നെ ചെയ്തിട്ടുണ്ട്... ഞാന് അടക്കമുള്ളവര് അങ്ങനെ പറക്കുന്നതിനെ ഇവടെ വിമര്സിചിട്ടുല് ലതാണ്.. എന്നാല് അതിനു വ്യക്തമായ വിശ്വസനീയമായ കാരണം രാകേഷ് റോഷന് ഇതില് പറയുന്നുണ്ട്.. സിനിമ കണ്ടാല് അറിയാം... ക്ലൈമാക്സില് വരുന്ന fight നമ്മുടെ ബട്ജെറ്റ് ഇല് നിന്നുകൊണ്ട് തന്നെ സൂപ്പര് ആയി ചെയ്തിട്ടുണ്ട്... പോരായ്മകള് ഇല്ലെന്നല്ല.. കങ്കണ ആയിട്ടുള പാട്ട് ഒഴിവാക്കാമായിരുന്നു.. രണ്ടാം പകുതിയിലെ ആ ഭാഗം കുറച്ചു ഇഴാച്ചില് അനുഭവപെടുതും.. ആദ്യ പകുതിയില് തകര്പ്പന് ആയി ചെയ്ത വിവേക് അവസാനം അടുക്കുമ്പോള് കുറച്ചു കൂടി നന്നാക്കാമായിരുന്നു .. അതിനു വിവേകിന് കൊടുത്ത costume വേറെ ഏതേലും പരീക്ഷിക്കാമായി രുന്നു.. ഇതൊന്നും ഈ സിനിമയുടെ ആസ്വാദനത്തിനു കുറവ്വുണ്ടാക്കില്ല .. ഇന്ത്യയില് വരാവുന്ന ഫാമിലി ഇമോഷന്സ് കൂടി കലര്ത്തി മനോഹരമായ ഒരു സൂപ്പര് ഹീറോ സിനിമ തന്നെയാണ് കൃഷ്.. ഈ സിനിമ എല്ലാവരും തിയേറ്ററില് നിന്ന് തന്നെ കാണാന് ശ്രമിക്കണം.. നമ്മുടെ സൂപ്പര് ഹീറോയെ നമ്മള് തന്നെ പ്രോത്സാഹിപ്പിക്കണം.. ഏതൊരു സൂപ്പര് ഹീറോ സിനിമ പോലെ അവസാനം അടിയും പുകയും തന്നെയാണ്.. അതൊക്കെ ആ സീനുകള് ആവസ്യപെടുന്ന പോലെ നന്നായ് ചെയ്തിട്ടുണ്ട് റോഷന്... ഇംഗ്ലീഷ് സിനിമകളെ നോക്കുമ്പോള് കുറഞ്ഞ ചിലവില് ഇത്രയും മികച്ച സിനിമ നമ്മള് ഒരുക്കിയെങ്കില്‍ അവരേക്കള് മികച്ചത് ഒരുക്കാന് നമുക്ക് കഴിയും.. കൂടുതല് മികച്ച സൂപ്പര് ഹീറോ സിനിമകള് വരട്ടെ ഇവടെ... rating - 4.5 / 5.... സൂപ്പര് ഹീറോ സിനിമകള് ഒട്ടും ഇഷ്ടമില്ലാത്തവര ് മാത്രം അകന്നു നില്കുക.. ബാകി എല്ലാവരും തീര്ച്ചയായും കാണണം... അടുത്ത ഭാഗതെക്കുള്ളത് അവശേസിപ്പിചിട്ടാണ് സിനിമ അവസാനികുനത്... crtsy : Seejo Afx
Posted on: Fri, 01 Nov 2013 02:25:57 +0000

Trending Topics



Recently Viewed Topics




© 2015