Shefeek Ambalath എങ്ങനെ ഒരു - TopicsExpress



          

Shefeek Ambalath എങ്ങനെ ഒരു സിംഹത്തെ പിടിക്കാം. ന്യൂട്ടന്‍ (ക്ലാസിക്കല്‍ ബലതന്ത്രം) രീതി: ആദ്യം സിംഹം നിങ്ങളെ പിടിക്കട്ടെ. For every action there is an equal and opposite reaction അതുകൊണ്ട്‌ നിങ്ങള്‍ സിംഹത്തെ പിടിച്ചിരിക്കും. ഐന്‍സ്റ്റൈന്‍ (ആപേക്ഷികത) രീതി: സിംഹത്തിന്റെ എതിര്‍ ദിശയില്‍ വേഗത്തില്‍ ഓടുക. സിംഹം കൂടുതല്‍ വേഗത്തില്‍ ഓടുമ്പൊള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ആപേക്ഷികപ്രവേഗം മൂലം പെട്ടെന്ന്‌ തളരും അപ്പൊള്‍ നിങ്ങള്‍ക്ക്‌ സിംഹത്തെ പിടിക്കാം. ഷ്രൊഡിംഗര്‍-ഹൈസന്‍ബര്‍ഗ്‌ (ക്വണ്ടം-ബലതന്ത്രം) രീതി: എതെങ്കിലും ഒരു നിമിഷത്തില്‍ സിംഹം കൂട്ടില്‍ ഉണ്ടാകാന്‍ ഒരു അനുകൂല സംഭവ്യതയുണ്ട്‌ (positive probability) അതുകൊണ്ട്‌ ഒരു വല വിരിച്ച്‌ കാത്തിരിക്കുക സിംഹത്തെ കിട്ടും. താപഗതികം (thermodynamics) രീതി: നമ്മള്‍ സിംഹത്തെ ഒഴിച്ച്‌ മറ്റെന്തിനെയും കടത്തി വിടുന്ന ഒരു semi-permeable membrane ഉണ്ടാക്കുന്നു.എന്നിട്ട്‌ അതുവെച്ച്‌ കാട്‌ മുഴുവന്‍ തൂത്തുവാരുന്നു, അപ്പൊള്‍ സിംഹത്തെ കിട്ടും.
Posted on: Fri, 26 Jul 2013 12:40:48 +0000

Trending Topics



Recently Viewed Topics




© 2015