മണ്ണിൽ കളിക്കുന്നവരും - TopicsExpress



          

മണ്ണിൽ കളിക്കുന്നവരും ചാണകം വാരുന്നവരും ഭാഗ്യവാൻമാർ എന്തു കൊണ്ടെന്നാൽ സമാധാനവും സന്തോഷവും അവർക്കുള്ളതാകുന്നു!!!! ഇതു സുവിശേഷത്തിലേ ഗിരിപ്രഭാഷണമല്ല...മറിച്ച് ചില ശാസ്ത്ര നിരീക്ഷണങ്ങൾതന്നേ...പണ്ട് ഗ്രാമത്തിലേ സ്കൂളിൽ ക്രാഫ്റ്റ് എന്നൊരു പീരിയ്ഡ് ഉണ്ടായിരുന്നു,,,അന്ന് ആ സമയം ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസ്സിലും പഠിച്ചിരുന്ന ഞങ്ങളേ മഠത്തിന്റെ ഒരു പനിനീർ തോട്ടത്തിലേക്ക് വരി വരിയായി നടത്തിയിരുന്നു,,,വിടർന്നു തുടുത്ത നല്ല സുഗന്ധമുള്ള റോസാപ്പൂക്കൾ നിറഞ്ഞ മഠത്തിന്റെ തോട്ടം..ചാപ്പലിലേക്കുള്ള പൂക്കൾ ഇറുത്ത് ഭയഭക്തിയോടെ നീങ്ങുന്ന വയസ്സേറെയുള്ള കന്യാസ്ത്രികൾ ...അതിന്നിടയിൽ നല്ല മണലിൽ റോസച്ചെടിയുടെ ഇടയിലേ പുല്ലു പറിക്കൽ ആയിരുന്നു ഞങ്ങളുടേ ക്രാഫ്റ്റ്!!!കുഴിയാനകളും ചിത്രശലഭങ്ങളും,പച്ചപ്പൊന്നമയും എല്ലാം പുല്ലുപറിക്കലിന്റെ സൗന്ദര്യം ആയിരുന്നു...റോസാപ്പൂക്കൾഅവിടെസുഗന്ധപൂരിതമാക്കിയിരുന്നു...തോട്ടത്തിന്നടുത്തുള്ള ചാപ്പലിൽ നിന്ന് “വർഷിക്കാ വർഷിക്കാ പൂമഴ ഭൂമീലും..വർഷിക്കാ പൂമഴ ഞങ്ങൾ തൻ ഹ്രുത്തിലും ” എന്ന് കൂട്ടമായി പാടി ...ഓരോ പൂക്കളും വച്ച് ക്രാഫ്റ്റ് അവസാനിക്കുമ്പോൾ ഉള്ള സന്തോഷം ഒരോ കുഞ്ഞു മുഖങ്ങളിലും ചുവന്ന പനിർപുഷങ്ങൾ പോലെ മൂക്കിൻ തുമ്പത്തേ വിയർപ്പുകണങ്ങൾ ക്കൊപ്പം ....ഇന്ന് ഇങ്ങനെ ഒരു സുന്ദരനിമിഷമൊരുക്കിയ ക്രാഫ്റ്റ് ഉണ്ടെങ്കിൽ മാതാപിതാക്കൾ ഉണ്ടാക്കാവുന്ന പുകിൽ ആലോചിക്കാവുന്നതേയുള്ളു്്്!!!!!...”ബാലവേല”...”കീറ്റാണുക്കൾ”..”രോഗം”...”വ്രിത്തികേട്” തുടങ്ങ‍ീ ഐ,പീ.സീ വകുപ്പുകളും പത്രമാധ്യമങ്ങളും അതുകൊണ്ടാടിയേനേ!!!! ഗ്രുഹാതുരത്വം ഒരു ശാസ്ത്രലേഖനം വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു....,,,,,, Mycobacterium vaccae എന്നൊരു രോഗകാരികൾ അല്ലാത്ത അണു ജീവികൾ മണ്ണിലും ചാണകത്തിലും ഒക്കെധാരാളമായിഉണ്ടത്രേ...ഇവasthma, cancer, depression, leprosy,[3]psoriasis, dermatitis, eczema and tuberculosis എന്നിവക്കൊക്കെ പ്രക്രുത്യാ പ്രതിരോധശക്ത്തി ശരീരത്തിനു നല്കിവരുന്നതായി പഠനങ്ങൾഏറെ...ഇപ്പോൾ മറ്റൊരു പഠനവും ....ഇവ തലച്ചോറിലേ സിറോട്ടോണിൻ,നോരെപിനെഫ്രിൻ എന്നീ രാസ ശ്രവങ്ങളേ ഉദ്ദീപിപ്പിക്കുന്നു എന്ന്...ഡിപ്രഷൻ എന്ന ആധുനിക കാല മനോരോഗത്തിനു പ്രതിവിധി,,, ഇതായിരുന്നോ ക്ലേശഭൂവിലൂടെ ജീവിതയാത്ര നടത്തിയിരുന്ന നമുക്കു മുന്നേ നടന്നിരുന്നവർ കാർഷികവ്രുത്തിയിലും,ഒക്കെ മുഴുകി മനക്ലേശങ്ങളില്ലാതെ ആരോഗ്യജീവനം നടത്തിയിരുന്നത്.....അവോ!!!!! “How Dirt Makes You Happy Antidepressant microbes in soil cause cytokine levels to rise, which results in the production of higher levels of serotonin. The bacterium was tested both by injection and ingestion on rats and the results were increased cognitive ability, lower stress and better concentration to tasks than a control group.Gardeners inhale the bacteria, have topical contact with it and get it into their bloodstreams when there is a cut or other pathway for infection. The natural effects of the soil bacteria antidepressant can be felt for up to 3 weeks if the experiments with rats are any indication. So get out and play in the dirt and improve your mood and your life.
Posted on: Tue, 09 Sep 2014 10:05:44 +0000

Trending Topics



Recently Viewed Topics




© 2015