റോഡു - TopicsExpress



          

റോഡു മുറിച്ചുകടക്കുമ്പോള്‍ നാം വളരെയേറെ ശ്രദ്ധിക്കണം. റോഡിന്റെ ഇരുവശത്തേക്കും പ്രത്യേകിച്ച് വാഹനം വരുന്ന ഭാഗത്തേക്ക് നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ റോഡു മുറിച്ചുകടക്കാവൂ. റോഡു മുറിച്ചുകടക്കാനായി സീബ്ര ക്രോസിംഗ്/സിഗ്നലുകളുള്ള സ്ഥലങ്ങളില്‍ നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രം റോഡ്‌ മുറിച്ചുകടക്കുക. മുറിച്ചു കടക്കാനുള്ള സിഗ്നല്‍ പച്ചയായതിനു ശേഷം, വരുന്ന വാഹനങ്ങള്‍ നിറുത്തിയിട്ടുണ്ടെന്നു ഉറപ്പുവരുത്തിതിനു ശേഷമേ അത്തരം സ്ഥലങ്ങളിലും റോഡ്‌ മുറിച്ചു കടക്കാവൂ. രാത്രി സമയങ്ങളില്‍ നടക്കാനോ മറ്റോ പുറത്തിറങ്ങുമ്പോള്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ റിഫ്ലക്ടിംഗ് ക്യാപ്പുകളോ മേല്‍വസ്ത്രങ്ങളോ ധരിക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് നിങ്ങളെ കാണാന്‍ സഹായിക്കും. റോഡ്‌ മുറിച്ചു കടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധ തെറ്റാനും അതുവഴി ജീവന്‍ തന്നെ അപകടത്തിലാകാനും കാരണമാവും. സിഗ്നലുകള്‍, റൌണ്ട്‌ എബൌട്ടുകള്‍, സീബ്ര ക്രോസിംഗ്, പള്ളികള്‍, സൂഖുകള്‍, പാര്‍ക്കുകള്‍ തുടങ്ങി കാല്‍നടയാത്രക്കാര്‍ കൂടുതലായി ഉണ്ടാകിനിടയുള്ള സ്ഥലങ്ങളിലൂടെ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. നമ്മുടെ അശ്രദ്ധ നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കും. ഓര്‍ക്കുക! നമ്മുടെ സുരക്ഷിതത്വത്തിന്റെ ആദ്യ ഉത്തരവാദിത്വം നമുക്ക്‌ തന്നെയാണ്.
Posted on: Sun, 17 Aug 2014 17:33:56 +0000

Recently Viewed Topics




© 2015