ശൃംഗാരരൂപിണി - TopicsExpress



          

ശൃംഗാരരൂപിണി ശ്രീപാര്‍വതി സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന് ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍ ധനുമാസപ്പൊയ്കയിലിറങ്ങീ.. ഗോരോചനക്കുറിമാഞ്ഞൂ മുടിയഴിഞ്ഞൂ തിരുമാറിലെയുത്തരീയത്തുകില്‍ നനഞ്ഞൂ ആലിലയരഞ്ഞാണ മണികിലുങ്ങീ വളകിലുങ്ങീ കുളിരോളങ്ങള്‍ ദേവിയെ പൊതിഞ്ഞുനിര്‍ത്തി ശൈലേന്ദ്രപുത്രിയെ കാണാന്‍,പാട്ടുകേള്‍ക്കാന്‍ അന്നു ശ്രീപരമേശ്വരനൊളിച്ചുനിന്നു ചന്ദ്രക്കലപതിച്ച മുടികണ്ടു തിരുവുടല്‍ കണ്ടു ദേവി പന്നഗാഭരണനെ തിരിച്ചറിഞ്ഞൂ ഓരോരോസഖിമാരകന്നു, മുഖം കുനിച്ചു ദേവി കാറണിക്കൂന്തല്‍കൊണ്ട് മാര്‍മറച്ചു ആയിരമാശ്ലേഷലതപടര്‍ന്നു മലര്‍വിടര്‍ന്നു തിരുവാതിര നക്ഷത്രമുദിച്ചുയര്‍ന്നൂ ശൃംഗാരരൂപിണി ശ്രീപാര്‍വതി സഖിമാരുമൊരുമിച്ച് പള്ളിനീരാട്ടിന് ധനുമാസപ്പൊയ്കയിലിറങ്ങീ ഒരുനാള്‍ ധനുമാസപ്പൊയ്കയിലിറങ്ങീ..!! film - Panchavankadu (1971) Singers - P Susheela & Chorus Lyrics & Music - Vayalar & G.Devarajan.
Posted on: Sun, 04 Jan 2015 10:45:15 +0000

Trending Topics



Recently Viewed Topics




© 2015