ഹലോ..ഹലോ അമ്മാവാ.. എന്താ - TopicsExpress



          

ഹലോ..ഹലോ അമ്മാവാ.. എന്താ മോനെ വിശേഷം ? നല്ല വിശേഷം. അമ്മാവന് സുഖമല്ലേ ? അതെ പരമ സുഖം. ഞാന് വിളിച്ചത് ഒരു കാര്യം പറയാനാ. പറയൂ. അതിനു മുഖവുര എന്തിനാ ? അതേയ് അമ്മാവാ...എനിക്ക് ഒരുവിസ വേണം. ഹലോ...ഹലോ... എന്താ പറഞ്ഞത് ? ഒരു വിസ വേണം വിസ വേണം... ഹലോ... ഹലോ എന്താ പറഞ്ഞത്. കേള്ക്കുന്നില്ല. എനിക്ക് ഒരു വിസ അയച്ചു തരണംന്നു. ഹലോ കേള്ക്കാന് പറ്റുന്നില്ല. ഒട്ടും റേഞ്ച് ഇല്ല. അമ്മാവാ കേള്ക്കാമോ ? ഇല്ല മോനെ ഒന്നും ക്ലിയര് ആകുന്നില്ല. നീ വല്ലതും പറഞ്ഞോ ? അമ്മാവാ വിസാ വിസാ കേള്ക്കാമോ ? വിസിലോ എന്ത് വിസില് ? വിസിലല്ല അമ്മാവാ. വിസാ … വിമ്മോ.?? ഒന്നും കേള്ക്കുന്നില്ല. വിസ തന്നാല് അമ്മയുടെ പേരില് റോഡ് സൈഡിലുള്ള മുപ്പത്തഞ്ചു സെന്റ് സ്ഥലം അമ്മാവന്റെ പേരില്....... മോനെ എന്താ പറഞ്ഞത്... മുപ്പത്തഞ്ചു സെന്റ് സ്ഥലം...?? റേഞ്ച് വന്നോ അമ്മാവാ........ വന്നു മോനെ..... മുപ്പത്തഞ്ചുസെന്റ് സ്ഥലം... ബാക്കി പറയൂ..... ശരിക്കും കേള്ക്കാമോ അമ്മാവാ ? അതേ കേള്ക്കാം കേള്ക്കാം. നന്നായി കേള്ക്കാം. പറയൂ... അല്ല. റേഞ്ച് ഇല്ലെങ്കില് ഞാന് പിന്നെ പറയാം അമ്മാവാ. ഇപ്പൊ നല്ല റയിഞ്ചുണ്ട് മോനെ. ഇപ്പൊ തന്നെ പറയൂ.... പറയട്ടെ അമ്മാവാ.. ഫോണ് ചെവിയുടെ അടുത്തേക്ക് വെച്ചോളൂ വെച്ചു മോനെ ഇനി പറഞ്ഞോളൂ. അമ്മാവന് ഒന്നും തോന്നരുത്.......... ഇല്ല മോനേ.....മോന് ധൈര്യമായിട്ട് പറഞ്ഞോളൂ അതേയ് പറയാന് വന്നത് മറ്റൊന്നുമല്ല. ഒരു വിസ ചോദിച്ചപ്പോഴെക്കും റേഞ്ച് പോണ താനൊക്കെ ഒരു അമ്മാവനാണോടാ....... തെണ്ടീ.......എടാ *&^&&*&^&*................ ** . . താങ്കള് വിളിച്ച എയര്ട്ടെല് കസ്റ്റമര് ഇപ്പോള് പരിധിക്കു പുറത്താണ്**
Posted on: Wed, 26 Jun 2013 16:58:28 +0000

Trending Topics



Recently Viewed Topics




© 2015